ലക്ഷ്മി നാരായണ്‍ മന്ദിര്‍ എന്നുകൂടി അറിയപ്പെടുന്ന ബിര്‍ളമന്ദിര്‍ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ്. 1939ല്‍ ജിഡി ബിര്‍ളയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്, മഹാത്മാഗാന്ധിയാണ് ഇത് ഉത്ഘാടനം ചെയ്തത്. ദില്ലിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണിത്. ഇവിടുത്തെ പ്രധാനപ്രതിഷ്ഠ ലക്ഷ്മീദേവിയും നാരായണനുമാണ്. ഈ പ്രധാനക്ഷേത്രത്തിനടുത്തായി കൃഷ്ണന്‍, ശിവന്‍, ഗണപതി, ഹനുമാന്‍, ബുദ്ധന്‍ എന്നിവരുടെ പ്രതിഷ്ഠകളുള്ള ചെറുക്ഷേത്രങ്ങളുമുണ്ട്. ഇവകുടാതെ ദുര്‍ഗ്ഗാദേവിയുടെ പ്രതിഷ്ഠയുള്ള മറ്റൊരു ക്ഷേത്രവുമുണ്ട് ഇവിടെ.
ഹൈന്ദവ ക്ഷേത്രനിര്‍മ്മാണരീതിയായ നാഗരശൈലിയില്‍ തീര്‍ത്തതാണ് ഈ ക്ഷേത്രങ്ങള്‍. പണ്ഡിറ്റ് വിശ്വനാഥ് ശാസ്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നിര്‍മ്മാണം നടന്നത്. എല്ലാമതസ്ഥര്‍ക്കും പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയിന്മേലാണ് മഹാത്മാഗാന്ധി ഇതിന്റെ ഉത്ഘാടനം നടത്താന്‍ സമ്മതിച്ചത്. ഏതാണ്ട് 7.5 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രസമുച്ചയം പരന്നുകിടക്കുന്നത്. ക്ഷേത്രങ്ങളുടെ പരിസരമെല്ലാം മനോഹരമായി സൂക്ഷിക്കുന്നുണ്ട്. മനോഹരമായ പൂന്തോട്ടങ്ങളും ജലധാരകളുമെല്ലാം ഇവിടെ കാണാം. ദീപാവലി, ജന്മാഷ്ടമി സമയങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്താറുള്ളത്.



Click it and Unblock the Notifications