ബുരാരി റോഡില്‍ നിരണ്‍കരി സരോവറിന് സമീപത്തായി സ്ഥിതിചെയ്യുന്നതാണ് ഈ പാര്‍ക്ക്. കോറണേഷന്‍ മെമ്മോറിയല്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. കൂറ്റന്‍ ഒരു കല്‍ത്തൂണാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. ഈ പാര്‍ക്കാണ് ദില്ലിയെ ഇന്ത്യയുടെ തലസ്ഥാനനഗരമാക്കി മാറ്റിയതെന്ന് പറയാം.
1877ല്‍ ബ്രിട്ടീഷുകാര്‍ ഈ പാര്‍ക്കില്‍ ഒരു ദര്‍ബാര്‍ നടത്തി. ഇവിടെയാണ് എലിസബത്ത് രാജ്ഞി എംപ്രസ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ സിംഹാസനത്തിലേറിയ 1903ലും ഇത്തരത്തിലൊരു ദര്‍ബാര്‍ നടക്കുകയുണ്ടായി. ഇവിടെ നടന്ന ഏറ്റവും വലിയ ദര്‍ബാര്‍ 1911ലേതായിരുന്നു, കിങ് ജോര്‍ജ്ജിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചായിരുന്നു ഇത്, അന്നാണ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേയ്ക്ക് മാറ്റുകയാണെന്ന പ്രഖ്യാപനം നടന്നത്,
അന്നുതന്നെ ദില്ലിതസ്ഥാനമാക്കുന്നതിനായുള്ള ശിലാസ്ഥാപനവും നടന്നു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായിട്ടാണ് ഇവിടെ ഈ സ്മാരകസ്തൂപം പണിതത്. ഈ സ്തൂപത്തിന്റെ അടുത്തായി ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമയും മറ്റ് ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകളുമുണ്ട്. ദില്ലിയിലെ ഭായ് പരമാനന്ദ് മാര്‍ഗ്ഗിലാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications