ഈസ്റ്റ് ദില്ലിയിലെ പ്രധാന ആകര്‍ഷണം ഇവിടുത്തെ കൃഷ്ണ ക്ഷേത്രമാണ്. ശ്രീ ഉത്തര ഗുരുവായൂരപ്പന് ക്ഷേത്രമെന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. മയൂര്‍ വിഹാറില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 1983ലാണ് പണികഴിപ്പിച്ചത്. കേരളത്തിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്.
കൃഷ്ണനുമായി ബന്ധപ്പെട്ടുള്ള വിശേഷ ദിവസങ്ങളിലെല്ലാം ഇവിടെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. മതപരമായ ചടങ്ങുകള്‍ക്കു പുറമേ സാമൂഹിക-സാംസ്കാരിക പരിപാടികളും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നുവരാറുണ്ട്. ക്ഷേത്രം ട്രസ്റ്റിന് കീഴില്‍ ഒരു ആശുപത്രി, വിദ്യാഭ്യാസം തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആഷ ധര്‍മ്മ പരിഷത്, ഒരു ഓഡിറ്റോറിയം എന്നിവയെല്ലാമുണ്ട്.