Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » കാലാവസ്ഥ

ദില്ലി കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ പകുതിയോളമാണ് ദില്ലിയിലെ വേനല്‍ക്കാലം. ഇക്കാലത്ത് താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മെയ്, ജൂണ്‍ മാസങ്ങളിലാണ് ചൂട് വല്ലാതെ കൂടുന്നത്. ദില്ലി സന്ദര്‍ശനത്തിന് ഇത് ഒട്ടും അനുയോജ്യമായ സമയമല്ല. ഒട്ടേറെ സ്ഥലങ്ങള്‍ സഞ്ചരിച്ച് കാണാനുള്ള സ്ഥലമാണ് ദില്ലി, കടുത്തചൂടില്‍ ഈ അലച്ചിലും യാത്രയുമെല്ലാം സഞ്ചാരികളെ വല്ലാതെ ക്ഷീണിപ്പിയ്ക്കും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ പകുതിയോളമാണ് ഇവിടുത്തെ മഴക്കാലം. വര്‍ഷം ഏതാണ്ട് 714 മില്ലീമീറ്റര്‍ മഴയാണ് ദില്ലിയില്‍ ലഭിയ്ക്കാറുള്ളത്. വല്ലാതെ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയാണ് ഈ സമയത്തുണ്ടാകുന്നത്. ഇതും ദില്ലി സന്ദര്‍ശനത്തിന് പറ്റിയ സമയമല്ല.

ശീതകാലം

നവംബര്‍ പകുതിയോടെയാണ് ശീതകാലം തുടങ്ങുന്നത്. ഡിസംബറിലാണ് ദില്ലി തണുത്തുവിറയ്ക്കുന്നകാലം. ജനുവരിയും തണുപ്പേറിയ മാസം തന്നെയാണ്. ഈ സമയത്ത് ഇവിടുത്തെ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. മാര്‍ച്ച് വരെ തണുപ്പ് നീണ്ടുനില്‍ക്കും. ഇക്കാലമാണ് ദില്ലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. പക്ഷേ ഇക്കാലത്ത് യാത്രചെയ്യുന്നവര്‍ കമ്പിളിവസ്ത്രങ്ങളും മറ്റും കരുതാന്‍ പ്രത്യേകം ഓര്‍മ്മിയ്ക്കണം.