Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദില്ലി

ദില്ലി - വൈവിധ്യങ്ങളുടെ ഇന്ദ്രപ്രസ്ഥം

346

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വടക്ക് ഹിമാലയത്തിന്റെ താഴ് വരയില്‍ നിന്നും തെക്കേത്തീരം വരെ എത്തുമ്പോഴേയ്ക്കും വൈവിധ്യങ്ങളുടെ തേരോട്ടമാണ് സഞ്ചാരികള്‍ക്ക് കാണാനാവുക. പലകാലാവസ്ഥകള്‍, പലഭൂപ്രകൃതികള്‍ സംസ്‌കാരങ്ങള്‍ ഭാഷകള്‍ എന്നുവേണ്ട പുറത്തുനിന്നെത്തുന്നവരാണെങ്കില്‍ വിസ്മയിച്ചുപോകുന്ന വ്യത്യസ്തതകളാണ് ഇന്ത്യയിലുള്ളത്.

ഇന്ത്യയുടെ ഈ വൈവിധ്യം തന്നെയാണ് രാജ്യത്തിനകത്തുള്ള സഞ്ചാരികളുടെയും ലക്ഷ്യങ്ങള്‍. രാജ്യതലസ്ഥാനമായ ദില്ലി എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കാഴ്ചകളുടെ കലവറയാണ് ദില്ലി. മുഗള്‍ ഭരണകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന പഴയകെട്ടിടങ്ങളും, ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റ് സ്ട്രീറ്റും, ഗാന്ധിജിയുള്‍പ്പെടെയുള്ള പ്രമുഖരുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും സമാധിസ്ഥലങ്ങളും എന്നുവേണ്ട ദില്ലിയില്‍ കാണാനുള്ള കാര്യങ്ങള്‍ നിരനിരയായി കിടക്കുകയാണ്.

മുംബൈ കഴിഞ്ഞാല്‍ രാജ്യത്തെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമാണ് ദില്ലി. പഴമയും പുതുമയും സമ്മേളിയ്ക്കുന്ന സ്ഥലമാണിത്. നഗരത്തിന്റെ ആധുനികമായ മുഖത്തിനൊപ്പം തന്നെ പഴമയുടെ പ്രൗഡിയും ഇവിടെ കാണാം. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം എന്നീകാര്യങ്ങളുടെയെല്ലാം ഏതാണ്ട് വ്യക്തമായ ഒരു ചിത്രം ദില്ലിയില്‍ നിന്നും ലഭിയ്ക്കും. ഇന്ത്യയുടെ രാജ്യതന്ത്രത്തിന്റെ സിരാകേന്ദ്രമാണ് ഈ നഗരം. ഈ എല്ലാ പ്രത്യേകതകളും കൊണ്ടുതന്നെ ദില്ലി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രംകൂടിയാണ്.

ദില്ലിയുടെ ഭൂമിശാസ്ത്രവും കാലാവസ്ഥയും

സമുദ്രനിരപ്പില്‍ നിന്നും 125 മീറ്റര്‍ ഉയരത്തിലാണ് ദില്ലിയുടെ കിടപ്പ്. ഇന്ത്യയുടെ വടക്കുഭാഗത്തുസ്ഥിതിചെയ്യുന്ന ദില്ലിയുടെ കിഴക്കുഭാഗത്ത് ഉത്തര്‍പ്രദേശും തെക്കു-വടക്ക്-പടിഞ്ഞാറ് ഭാഗത്തായി ഹരിയാനയുമാണ് അതിരിടുന്നത്. ദില്ലി റിഡ്ജും യമുന ഫ്‌ളഡ് പ്ലെയിന്‍സുമാണ് ദില്ലിയുടെ പ്രത്യേകതകള്‍. ദില്ലിയിലൂടെ ഒഴുകുന്ന ഏകനദിയാണ് യമുന.

ആര്‍ദ്രതയുള്ള മിതോഷ്ണമേഖലാ പ്രദേശമാണ് ദില്ലി. ഇവിടുത്തെ വേനല്‍ക്കാലം ദൈര്‍ഘ്യമേറിയതും കടുത്ത ചൂട് അനുഭവപ്പെടുന്നതുമാണ്. തണുപ്പുമാസങ്ങളും കടുത്തതതുതന്നെ. ശീതകാലത്ത് പലപ്പോഴും ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞുണ്ടാവുക പതിവാണ്.

ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ദില്ലിയുടെ സമ്പന്നതയെന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഏറെ വൈവിധ്യമുള്ളതാണ് ഇവിടുത്തെ സംസ്‌കാരം. ഹൈന്ദവാഘോഷങ്ങളായ ദീപാവലി, മഹാവീര്‍ ജയന്തി, ഹോളി, ലോഹ്രി, കൃഷ്ണജന്മാഷ്ടമി, ഗുരുനാനാക് ജയന്തി എന്നിവയെല്ലാം വന്‍പ്രാധാന്യത്തോടെയാണ് ഇവിടെ ആഘോഷിച്ചുവരുന്നത്. ഖുത്തബ് ഫെസ്റ്റിവല്‍, വസന്ത് പഞ്ചമി തുടങ്ങിയവ ദില്ലിയില്‍ മാത്രം കാണാന്‍ കഴിയുന്ന ആഘോഷങ്ങളാണ്. ആഗോള പുസ്തക മേളയും അന്താരാഷ്ട്ര മാമ്പഴ മേളയുമെല്ലാം ദില്ലിയുടെ പ്രത്യേകതകളാണ്.

ദില്ലിയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ മുഗള്‍ രുചികളാണ്. മുഗള്‍ പാചകരീതിയുമായി ഏറെ ബന്ധമുള്ളതാണ് ദില്ലിയിലെ ഇന്നത്തെ ഭക്ഷണശീലങ്ങള്‍. തനത് ഇന്ത്യന്‍ പാചകരീതിയും ഇവിടെയുണ്ട്. ഭക്ഷണപ്രിയര്‍ക്ക് വന്‍സാധ്യതകളാണ് ഇവിടെയുള്ളത്. കഡായ് ചിക്കന്‍, ബട്ടന്‍ ചിക്കന്‍, ചാറ്റ്, ജിലേബി, കചോറി, ലസ്സി എന്നുവേണ്ട മാംസാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും വേണ്ടതെല്ലാം ദില്ലിയില്‍ ലഭ്യമാണ്.

ദില്ലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രങ്ങള്‍

ദില്ലിയെ സംബന്ധിച്ച് എല്ലാസ്ഥലങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. കുറേയെറെ സ്ഥലങ്ങള്‍ വാസ്തുവിദ്യയ്ക്കും ചരിത്രത്തിനും പ്രാധാന്യമുള്ളതാണെങ്കില്‍ ചിലത് രാഷ്ട്രീയപരമായും ഭരണപരമായും പ്രധാനപ്പെട്ടതാണ്. ഇതൊന്നുമല്ലാത്തവ വിനോദം, ഷോപ്പിങ് തുടങ്ങിയതരത്തില്‍ ഓരോരുത്തരും ഇഷ്ടപ്പെടുന്നവയാണ്. കുത്തബ് മീനാര്‍, ചെങ്കോട്ട, ഇന്ത്യ ഗേറ്റ്, ലോട്ടസ് ടെംപിള്‍, അക്ഷര്‍ധാം ക്ഷേത്രം എന്നിവയെല്ലാം ചരിത്രപരമായും വാസ്തുവിദ്യാപരമായും മതപരമായും പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

ഷോപ്പിങ് പ്രിയരെ സംബന്ധിച്ച് ദില്ലിയൊരു സ്വര്‍ഗ്ഗമായിരിക്കും, കാരണം ഒരേസ്ഥലത്തുതന്നെ പലതരം സാധനങ്ങള്‍ ഒരുമിച്ച് കിട്ടുന്ന മാര്‍ക്കറ്റുകളാണ് ദില്ലിയിലുള്ളത്, തുകല്‍, കമ്പിളി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും കരകൗശവസ്തുക്കള്‍ സ്വന്തമാക്കാനും മികച്ച സ്ഥലമാണിത്. ദില്ലിയിലെ മറ്റ് പ്രധാനകാഴ്ചകള്‍ പാര്‍ലമെന്റ് ഹൗസ്, രാഷ്ട്രപതി ഭവന്‍, രാഷ്ട്രപതിയുടെ വസതി, ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് തുടങ്ങിയവയാണ്.

പലകാലത്ത് പലസാമ്രാജ്യങ്ങളുടെ തലസ്ഥാനായിരുന്ന സ്ഥലമാണ് ദില്ലി, അതിന്റെയെല്ലാം അവശിഷ്ടങ്ങളും സ്മാരകങ്ങളും ഇന്നും ഈ നഗരത്തില്‍ കാണാന്‍ കഴിയും. ഏറ്റവും പ്രകടമായി കാണാന്‍ കഴിയുക മുഗള്‍ സാമ്രാജ്യകാലത്തിന്റെ പ്രൗഢിയാണ്. പ്രശശ്തമായ കുത്തബ് കോംപ്ലക്‌സ് മുതല്‍ ചെങ്കോട്ടവരെ ഇതിന്റെ ഉദാഹരണങ്ങളാണ്. പഴയഭരണാധികാരികളുടെ ശവകുടീരങ്ങള്‍, പള്ളികള്‍, കൊട്ടാരങ്ങള്‍ എന്നുവേണ്ട ദില്ലിയിലെ കാഴ്ചകള്‍ കണ്ടുതീരാത്തവയാണ്.

ദില്ലി പ്രശസ്തമാക്കുന്നത്

ദില്ലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദില്ലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദില്ലി

  • റോഡ് മാര്‍ഗം
    രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന ബസ് സര്‍വ്വീസുകളും സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുമുണ്ട്. 1, 2, 8,10 എന്നീ ദേശീയപാതകള്‍ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ ദില്ലിയുമായി ബന്ധപ്പെടുത്തുന്ന പാതകളാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റെയില്‍മാര്‍ഗ്ഗം ദില്ലിയിലെത്താം. ഒട്ടേറെ ചെറുതും വലുതുമായ റെയില്‍വേ സ്റ്റേഷനുകളുള്ള സ്ഥലമാണ് ഇത്. പ്രാദേശികയാത്രയ്ക്കാണെങ്കില്‍ വളരെ ഫലപ്രദമായി സര്‍വ്വീസ് നടത്തുന്ന ദില്ലി മെട്രോയുണ്ട്. റോഡുമാര്‍ഗ്ഗമുള്ള യാത്രയേക്കാളും ദില്ലിനഗരയാത്രയ്ക്ക് ഏറ്റവും അനുയോജ്യം മെട്രോ തന്നെയാണ്. ന്യൂ ദില്ലി റെയില്‍വേ സ്‌റ്റേഷന്‍, നിസാമുദ്ദീന്‍, ആനന്ദ വിഹാര്‍, ഓള്‍ഡ് ദില്ലി, സരായ് റോഹില എന്നിവയാണ് ദില്ലിയിലെ പ്രധാന സ്റ്റേഷനുകള്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തരടെര്‍മിനലും അന്താരാഷ്ട്ര ടെര്‍മിനലുമുണ്ട്, ഇന്ത്യയിലെ നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed