Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേഷ്‌നോക് » കാലാവസ്ഥ

ദേഷ്‌നോക് കാലാവസ്ഥ

വര്‍ഷം മുഴുവന്‍ കാലാവസ്ഥയില്‍ അനുഭവപ്പെടുന്ന കാഠിന്യമാണ് ദേഷ്‌നോകിന്റെ പ്രത്യേക ത. കുറഞ്ഞ തോതില്‍ മഴ പെയ്യുന്നതിനാല്‍  മണ്‍സൂണില്‍ അന്തരീക്ഷം പൊതുവെ ഈറനണിഞ്ഞിരിക്കും. കാലാവസ്ഥ പൊതുവെ പ്രസന്നവും സുഖദായകവുമായ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ യുള്ള സമയമാണ് ദേഷ്‌നോക് സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം.

വേനല്‍ക്കാലം

(മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ). മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ദേഷ്‌നോകിലെ വേനല്‍കാലം. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയ കൂടിയ ചൂടും കുറഞ്ഞ ചൂടും യഥാക്രമം 41.8 സെന്റിഗ്രേഡും 21.0 സെന്റിഗ്രേഡുമാണ്. കഠിനമായ ചൂട് നിമിത്തം സഞ്ചാരികള്‍ ദേഷ്‌നോക് സന്ദര്‍ശിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കാറില്ല.

മഴക്കാലം

(ജൂലൈ മുതല്‍ നവംബര്‍ വരെ).ജൂലൈയില്‍ തുടങ്ങി നവംബറില്‍ തീരുന്നതാണ് ദേഷ്‌നോകിലെ മഴക്കാലം. ചെറിയതോതില്‍ മഴ പെയ്യുന്നതിനാല്‍ ഈ കാലയളവില്‍ അന്തരീക്ഷം പൊതുവെ ഈറനണിഞ്ഞിരിക്കും.

ശീതകാലം

(ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ).ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ദേഷ്‌നോകിലെ ശൈത്യകാലമാണ്. ഇക്കാലത്തെ താപനിലയിലെ കൂടിയചൂടും കുറഞ്ഞ ചൂടും യഥാക്രമം 23.2 സെന്റിഗ്രേഡും 5.0 സെന്റിഗ്രേഡുമാണ്. കഠിനമായ തണുപ്പ് സഞ്ചാരികളെ ഈ സീസണില്‍ ദേഷ്‌നോക് സന്ദര്‍ശിക്കുന്നതില്‍ വിമുഖരാക്കുന്നു.