Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവികുളം » കാലാവസ്ഥ

ദേവികുളം കാലാവസ്ഥ

വേനല്‍ക്കാലം

ദേവികുളം സന്ദര്‍ശനത്തിന് വേനല്‍ക്കാലം അനുയോജ്യസമയമാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ അനുഭവപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തിലായതിനാല്‍ തീരദേശങ്ങളിലേതുപോലുള്ള കടുത്ത ചൂട് വേനല്‍ക്കാലത്ത് ഇവിടെയുണ്ടാകില്ല, അതുകൊണ്ട് തന്നെ സ്ഥലങ്ങള്‍ കാണാനും ട്രക്കിങ് നടത്താനുമെല്ലാം വേനല്‍ ഉത്തമമാണ്. വേനല്‍ക്കാലത്തെ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 8 ഡിഗ്രി സെല്‍ഷ്യസുമാണ്.

മഴക്കാലം

കനത്ത മഴലഭിയ്ക്കുന്ന പ്രദേശമാണ് ദേവികുളം. മഴക്കാലത്ത് ഇവിടുത്തെ പച്ചപ്പ് പൂര്‍വ്വാധികം സുന്ദരമാകും, കുന്നുകളിലെല്ലാം നീര്‍ച്ചാലുകള്‍ രൂപപ്പെടും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴപെയ്യുന്നതോടെ അന്തരീക്ഷ നന്നായി തണുക്കും. രാത്രികാലങ്ങളില്‍ തണുപ്പ് കൂടുതലായിരിയ്ക്കും. ഈ സമയം ദേവികുളം സന്ദര്‍ശനത്തിന് അനുയോജ്യമാണെങ്കിലും ട്രിക്കിങ്ങിനും മറ്റുമായെത്തുന്നവര്‍ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ശീതകാലം. ജനുവരിയാണ് തണുപ്പ് കൂടുന്ന മാസം. ഈ സമയത്തെ കൂടിയ താപനില 10 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 0 ഡിഗ്രി സെല്‍ഷ്യസുമാണ്. ശീതകാലത്താണ് യാത്രയെങ്കില്‍ തണുപ്പിനെച്ചെറുക്കാനുള്ള വസ്ത്രങ്ങളും മറ്റും തീര്‍ച്ചയായും കയ്യില്‍ക്കരുതണം, തണുപ്പില്‍ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളവര്‍ ഇക്കാലത്ത് ദേവികുളം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.