Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവപ്രയാഗ് » കാലാവസ്ഥ

ദേവപ്രയാഗ് കാലാവസ്ഥ

കാലാവസ്ഥ വലിയ തടസ്സമുണ്ടാക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഏതുകാലവും ദേവപ്രയാഗ് സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ദേവപ്രയാഗിലെ വേനല്‍ക്കാലം.31 ഡിഗ്രി സെല്‍ഷ്യസിനും 7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഈ സമയങ്ങളിലെ താപനില.അതുകൊണ്ട് തന്നെ വേനല്‍ക്കാലമാണ് ദേവപ്രയാഗ് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ച കാലം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മഴക്കാലത്ത് ശക്തിയായ മഴയും തണുപ്പും ദേവപ്രയാഗില്‍ അനുഭവപ്പെടാറുണ്ട്.

ശീതകാലം

ഒക്ടോബറിനും ഫെബ്രുവരിയ്ക്കുമിടയിലെ ശൈത്യകാലത്ത് ഇവിടങ്ങളില്‍ കനത്ത തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇക്കാലത്ത് 1ഡിഗ്രി സെല്‍ഷ്യസിനും 7ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ദേവപ്രയാഗിലെ താപനില.