Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദേവപ്രയാഗ്

ദേവപ്രയാഗ് - പുണ്യനദീസംഗമം

18

ഉത്തരാഖണ്ഡിലെ തെഹ്രി-ഗഡ്വാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2723 അടി ഉയരത്തിലുള്ള പ്രസിദ്ധ ക്ഷേത്രനഗരമാണ് ദേവപ്രയാഗ്.ദേവപ്രയാഗ് എന്നാല്‍ സംസ്കൃതത്തില്‍ 'പുണ്യനദികളുടെ സംഗമസ്ഥാനം' എന്നാണ് അര്‍ത്ഥം. അളകനന്ദാ നദിയുടെയും ഭഗീരഥീ നദിയുടേയും സംഗമസ്ഥാനമായതുകൊണ്ടാണ് ദേവപ്രയാഗിന് ഈ പേര് ലഭിച്ചത്.

7ാം നൂറ്റാണ്ടില്‍ ബ്രഹ്മപുരി,ബ്രഹ്മതീര്‍ത്ഥ്,ശ്രീകണ്ഠനഗര്‍ എന്നിങ്ങനെ പല പേരുകളിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.'ഉത്തരാഖണ്ഡിന്‍റെ രത്നം' എന്നുകൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിന് ഹിന്ദു സന്യാസിയായിരുന്ന ദേവശര്‍മ്മയുടെ കാലശേഷമാണ് ദേവപ്രയാഗ് എന്ന പേര് ലഭിക്കുന്നത്.

വിഷ്ണുവിന്‍റെ അവതാരമായ രാമനും അച്ഛന്‍ ദശരഥനും പാപങ്ങള്‍ക്ക് ദോഷപരിഹാരം ചെയ്തത് ഇവിടെവച്ചാണെന്നാണ് ഹിന്ദുമത വിശ്വാസം. ഇതുകൂടാതെ മഹാഭാരതത്തില്‍ പാണ്ഢവന്‍മാര്‍ ബദരീനാഥദര്‍ശനത്തിനു മുന്നോടിയായി ശരീരശുദ്ധി വരുത്തിയത് ഇവിടെവച്ചാണെന്നും വിശ്വാസങ്ങളുണ്ട്.

പഞ്ചപ്രയാഗ് എന്നറിയപ്പെടുന്ന രാജ്യത്തെ അഞ്ച് പുണ്യനദീസംഗമങ്ങളില്‍ അവസാനത്തേതാണ് ദേവപ്രയാഗ്.വിഷ്ണുപ്രയാഗ്,രുദ്രപ്രയാഗ്,നന്ദപ്രയാഗ്,കാണ്‍ പ്രയാഗ് എന്നിവയാണ് മറ്റ് നാലെണ്ണം. ഇതുകൂടാതെ രഘുനാഥക്ഷേത്രം,ചന്ദ്രബദനീക്ഷേത്രം,ദശരഥശിലാക്ഷേത്രം തുടങ്ങീ വിവിധ പുണ്യക്ഷേത്രങ്ങളും ദേവപ്രയാഗിലുണ്ട്.ദേവപ്രയാഗില്‍ ഭഗീരഥിയാക്കും അളകനന്ദയ്ക്കും മുകളിലുള്ള രണ്ട് തൂക്കുപാലങ്ങലും ഏറെ പ്രസിദ്ധമാണ്.

ദേവപ്രയാഗ് പ്രശസ്തമാക്കുന്നത്

ദേവപ്രയാഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദേവപ്രയാഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദേവപ്രയാഗ്

  • റോഡ് മാര്‍ഗം
    ഉത്തരകാശി, ഡെറാഡൂണ്‍ , ഹരിദ്വാര്‍, മുസ്സോറി എന്നിവിടങ്ങളില്‍ നിന്നെല്ലാം ദേവപ്രയാഗിലേക്ക് സ്ഥിരമായി ബസ്സ് സര്‍വ്വീസുകളുമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    94 കിലോമീറ്റര്‍ അകലെയയുള്ള ഹരിദ്വാര്‍ റെയില്‍വേസ്റ്റേഷനാണ് ദേവപ്രയാഗിന് ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്നും ലക്നൌ, ഡല്‍ഹി, ഡെറാഡൂണ്‍,മുബൈ എന്നിവിടങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. സ്റ്റേഷനില്‍ നിന്നും ബസ്സിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് ദേവപ്രയാഗിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    116 കിലോമീറ്റര്‍ അകലെയുളള ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് വിമാനത്താവളമാണ് ദേവപ്രയാഗിന് എറ്റവും അടുത്തുള്ളത് .ഇവിടെനിന്നും ഡല്‍ഹിയിലേക്ക് സ്ഥിരമായി സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat