Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ധലായി

ധലായി - കാഴ്ചയില്‍ പിന്നോക്കമല്ല

9

ത്രിപുരയില്‍ അടുത്തകാലത്ത് രൂപംകൊണ്ട ജില്ലയാണ് ധലായി. ബംഗ്ലാദേശിനോട് ചേര്‍ന്നാണ് ഇത് കിടക്കുന്നത്. ധലായിയുടെ ജില്ലാതലസ്ഥാനം അംബാസയാണ്. 1995 ലാണ് ഒരു ജില്ലയായി ധലായി ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെ പഞ്ചായത്ത് രാജ് മന്ത്രാലയം ഇതിനെ പിന്നോക്ക ജില്ലയുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ധലായിയിലേക്ക് തലസ്ഥാനത്ത് നിന്ന് റോഡ് മാര്‍ഗ്ഗം 3 മണിക്കൂറുകളുടെ വഴിദൂരമുണ്ട്.

പ്രകൃതിസൌന്ദര്യം

കാടും കുന്നും വലയംചെയ്ത മനോഹരമായ ജില്ലയാണ് ധലായി. ഇടതൂര്‍ന്ന് നില്‍ക്കുന്ന വനങ്ങള്‍ ഈ പട്ടണത്തിന്റെ ചാരുതയ്ക്ക് മിഴിവേറ്റുന്നുണ്ട്. ത്രിപുരയിലെത്തുന്ന സഞ്ചാരികള്‍ രണ്ട് നാള്‍ ഇവിടെ തങ്ങാന്‍ പ്രലോഭിതരാവുന്നതില്‍ അതിശയമൊട്ടുമില്ല.

എടുത്തുപറയത്തക്ക വ്യവസായ സ്ഥാപനങ്ങളൊന്നും ധലായിയിലില്ല. സുസംഘടിതമായ ഒരു വ്യവസായമെന്ന് പറയാന്‍ പൈനാപ്പിള്‍ ജ്യൂസ് കോണ്‍സന്റ്രേഷന്‍ പ്ലാന്റാണ് ആകെയുള്ളത്. നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(നെരമാക്) കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കരകൌശല ഉത്പന്നങ്ങളുടെ നിര്‍മ്മിതിയില്‍ പ്രാവീണ്യം നേടിയവരാണ് ഈ നാട്ടുകാര്‍ . ചന്ദനത്തിരികളുടെ നിര്‍മ്മാണത്തിനും ധലായി പേര് കേട്ടതാണ്.

ധലായിയ്ക്കകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഒരുപോലെ വരവേല്‍ക്കുന്നതാണ് ധലായി ടൂറിസം. ലൊങ്തര മന്ദിര്‍ , കമലേശ്വരി മന്ദിര്‍ , രാസ് ഉത്സവം എന്നിവ ധലായിയിലെ പ്രസിദ്ധമായ സഞ്ചാരകേന്ദ്രങ്ങളും ദൃശ്യാനുഭവങ്ങളുമാണ്. തീര്‍ച്ചയായും ത്രിപുര വിനോദസഞ്ചാരത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകം തന്നെയാണ് ധലായി.

ധലായി പ്രശസ്തമാക്കുന്നത്

ധലായി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ധലായി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ധലായി

  • റോഡ് മാര്‍ഗം
    ത്രിപുര സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളുമായി ധലായിയെ റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നത് ദേശീയപാത-44 ആണ്. ത്രിപുര സംസ്ഥാനത്തിന്റെ പ്രമുഖ ജംങ്ഷനായ അഗര്‍ത്തലയുമായി ധലായിയെ ഈ പാത ബന്ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ വക ബസ്സുകളിലോ ക്യാബുകളിലോ സഞ്ചരിച്ച് യാത്രക്കാര്‍ക്ക് ധലായിയിലെത്താം. അഗര്‍ത്തലയില്‍ നിന്ന് ധലായിയുടെ ആസ്ഥാനപട്ടണമായ അംബാസയിലേക്ക് 3 മണിക്കൂറാണ് യാത്രാദൈഘ്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഒരു റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ഇപ്പോള്‍ ധലായിയില്‍ നടക്കുന്നുണ്ടെങ്കിലും നിലവില്‍ സ്വന്തമായി റെയില്‍വേ സ്റ്റേഷനൊന്നും ഈ ജില്ലയിലില്ല. തലസ്ഥാന പട്ടണമായ അഗര്‍ത്തലയാണ് ആശ്രയം. ലുംഡിങ് പട്ടണത്തിലേക്ക് രാത്രിയില്‍ ഒരു എക്സ്പ്രസ് ട്രെയിന്‍ ഇവിടെ നിന്ന് പോകുന്നുണ്ട്. ഇതില്‍ സഞ്ചരിച്ച് യാത്രക്കാര്‍ക്ക് വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായ ഗുവാഹട്ടിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഒരേയൊരു വിമാനത്താവളമേ ത്രിപുരയിലുള്ളു. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സിങര്‍ഭില്‍ പട്ടണത്തിലാണ് അത് നിലകൊള്ളുന്നത്. ധലായിയിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഗര്‍ത്തല വരെ ഡൊമസ്റ്റിക് ഫ്ലൈറ്റിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. അഗര്‍ത്തല വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ധലായിയിലെത്താം. മൂന്ന് മണിക്കൂറിലും അല്പം കവിയുന്ന യാത്രാദൂരമേ അഗര്‍ത്തലയില്‍ നിന്ന് ധലായിയിലേക്കുള്ളു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City