ഒരേയൊരു വിമാനത്താവളമേ ത്രിപുരയിലുള്ളു. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സിങര്‍ഭില്‍ പട്ടണത്തിലാണ് അത് നിലകൊള്ളുന്നത്. ധലായിയിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഗര്‍ത്തല വരെ ഡൊമസ്റ്റിക് ഫ്ലൈറ്റിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. അഗര്‍ത്തല വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ധലായിയിലെത്താം. മൂന്ന് മണിക്കൂറിലും അല്പം കവിയുന്ന യാത്രാദൂരമേ അഗര്‍ത്തലയില്‍ നിന്ന് ധലായിയിലേക്കുള്ളു.