മിതമായ കാലാവസ്ഥ ആയതിനാല്‍ വേനല്‍കാലവും ശൈത്യകാലവുമാണ് ധനോല്‍ടി സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം.
ഏപ്രില്‍ മാസത്തിലാണ് ധനോല്‍ടിയില്‍ വേനല്‍കാലം തുടങ്ങുന്നത്. ജൂണ്‍ വരെ അത് നീണ്ടുനില്‍ക്കും. സമ്മറില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 31 ഡിഗ്രി സെന്റിഗ്രേഡും 7 ഡിഗ്രി സെന്റിഗ്രേഡുമാണ്.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ ധനോല്ടിയിലെ മഴക്കാലമാണ്. കനത്ത മഴപെയ്യുന്ന ഈ കാലയളവില്‍ താപനില ക്രമാനുഗതമായി താഴുകയും ചെയ്യുമെന്നതിനാല്‍ ഈ സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് ഒട്ടും നന്നല്ല.
നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെയുള്ള നാല് മാസക്കാലം ധനോല്ടിയിലെ ശൈത്യകാലമാണ്. ഇക്കാലത്ത് മഞ്ഞുവീഴ്ചയും ഇവിടെ പതിവാണ്. വിന്ററില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കുറഞ്ഞചൂടും കൂടിയചൂടും യഥാക്രമം 1 ഡിഗ്രി സെന്റിഗ്രേഡും 7 ഡിഗ്രി സെന്റിഗ്രേഡുമാണ്.