Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധനോല്‍ടി » കാലാവസ്ഥ

ധനോല്‍ടി കാലാവസ്ഥ

മിതമായ കാലാവസ്ഥ ആയതിനാല്‍ വേനല്‍കാലവും ശൈത്യകാലവുമാണ് ധനോല്‍ടി സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മാസത്തിലാണ് ധനോല്‍ടിയില്‍ വേനല്‍കാലം തുടങ്ങുന്നത്. ജൂണ്‍ വരെ അത് നീണ്ടുനില്‍ക്കും. സമ്മറില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 31 ഡിഗ്രി സെന്‍റിഗ്രേഡും 7 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.

മഴക്കാലം

 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ ധനോല്‍ടിയിലെ മഴക്കാലമാണ്. കനത്ത മഴപെയ്യുന്ന ഈ കാലയളവില്‍ താപനില ക്രമാനുഗതമായി താഴുകയും ചെയ്യുമെന്നതിനാല്‍ ഈ സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് ഒട്ടും നന്നല്ല.

ശീതകാലം

നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെയുള്ള നാല് മാസക്കാലം ധനോല്‍ടിയിലെ ശൈത്യകാലമാണ്. ഇക്കാലത്ത് മഞ്ഞുവീഴ്ചയും ഇവിടെ പതിവാണ്. വിന്‍ററില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കുറഞ്ഞചൂടും കൂടിയചൂടും യഥാക്രമം 1 ഡിഗ്രി സെന്‍റിഗ്രേഡും 7 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.