ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ധന്‍ബാദ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ബാക്കിയുള്ള സമയം ഇവിടെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
വേനല്‍ക്കാലത്ത് ഇവിടെ അനുഭവപ്പെടുന്ന കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസും ആണ്. ചില അവസരങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മാര്‍ച്ച് അവസാനമാകുമ്പോള്‍ ചൂട് താങ്ങാന്‍ കഴിയാത്ത വിധം ഉയരും. ജൂണ്‍ മധ്യം വരെ ഈ കാലാവസ്ഥ തുടരും. അതുകൊണ്ട് തന്നെ ഈ സമയത്ത് ധന്‍ബാദ് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.
ജൂണ്‍ മാസത്തോടെ മഴക്കാലം ആരംഭിക്കും. ഇതോടെ ചൂട് കുറഞ്ഞ് തുടങ്ങും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ഈ കാലാവസ്ഥ തുടരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇവിടെ കനത്ത മഴ അനുഭവപ്പെടും. ഈ സമയത്ത് 287 മില്ലീമീറ്റര്‍ മുതല്‍ 445 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. ഒരു വര്‍ഷം ശരാശരി 1300 മില്ലീമീറ്റര്‍ മഴയാണ് ധന്‍ബാദില്‍ ലഭിക്കുന്നത്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ധന്‍ബാദിലെ ശൈത്യകാലം. ഈ സമയത്ത് ഇവിടെ കൊടും തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ഫെബ്രുവരി കഴിഞ്ഞാല്‍ കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടുകയും സുഖകരമാകുകയും ചെയ്യും. ശൈത്യകാലത്ത് താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും.