Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ധന്‍ബാദ്‌

ധന്‍ബാദ്‌ - കല്‍ക്കരി പാടങ്ങള്‍

33

ഝാര്‍ഖണ്ഡിലെ പ്രശസ്‌തമായ ഒരു കല്‍ക്കരി ഖനിയാണ്‌ ധന്‍ബാദ്‌. ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനമെന്നും ധന്‍ബാദ്‌ അറിയപ്പെടുന്നു. കല്‍ക്കരിപ്പാടങ്ങള്‍ക്ക്‌ പ്രശസ്‌തമായ ഈ പ്രദേശത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ ബൊക്കാറോ, ഗിരിദി ജില്ലകള്‍ സ്ഥിതി ചെയ്യുന്നു. ധന്‍ബാദിന്റെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ദുംകാ, ഗിരിദി എന്നിവയാണ്‌. കിഴക്ക്‌, തെക്ക്‌ ഭാഗങ്ങളെ വലയം ചെയ്‌ത്‌ പുരുലിയാ ജില്ല സ്ഥിതി ചെയ്യുന്നു. ധന്‍ബാദിലെ പ്രധാന നദികളാണ്‌ ദാമോദറും ബരാകറും. ഇതില്‍ ദാമോദര്‍ നദി ഒഴുകുന്നത്‌ പ്രധാനമായും കല്‍ക്കരിപ്പാടങ്ങളിലൂടെയാണ്‌. എന്നാല്‍ ബരാകര്‍ നദി നഗരഹൃദയത്തിലൂടെ കടന്നുപോകുന്നു. ഗോബൈ, ഇര്‍ജി, ഖുദിയാ, കത്രി എന്നിവ ധന്‍ബാദിലൂടെ ഒഴുകുന്ന മറ്റു നദികളാണ്‌.

പ്രശസ്‌തങ്ങളായ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ധന്‍ബാദ്‌ ജില്ലയില്‍ ഏതാണ്ട്‌ 100850 ഏക്കര്‍ മലനിരകളാണ്‌. 56454 ഏക്കറാണ്‌ ജില്ലയിലെ വനവസ്‌തൃതി. ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനം ചെമ്മണ്ണാണ്‌. അതുകൊണ്ട്‌ തന്നെ പ്രദേശം കൃഷിക്ക്‌ അനുയോജ്യമല്ല. മീന്‍ വളര്‍ത്തല്‍, പട്ടുനൂല്‍ കൃഷി എന്നിവയാണ്‌ പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗം.

ധന്‍ബാദിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ധന്‍ബാദിലെ ഏറ്റവും പ്രധാന ആകര്‍ഷണം കല്‍ക്കരിപ്പാടങ്ങള്‍ തന്നെയാണ്‌. ഇവിടുത്തെ ജനങ്ങള്‍ അധികവും ഈ മേഖലയിലാണ്‌ ജോലി ചെയ്യുന്നത്‌. ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ കാണുന്നത്‌ സഞ്ചാരികള്‍ക്ക്‌ പുതിയ അനുഭവമായിരിക്കും.

ശക്തി മന്ദിര്‍ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടക കേന്ദ്രമാണ്‌. ദുര്‍ഗ്ഗാദേവിയാണ്‌ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. വൈഷ്‌ണോ ദേവിയില്‍ നിന്നുള്ള ആനന്ദജ്യോതി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ദാല്‍മിയാണ്‌ ഇവിടുത്തെ മറ്റൊരു തീര്‍ത്ഥാടക കേന്ദ്രം. ദുര്‍ഗ്ഗ, ശിവന്‍, ഗണപതി, നന്ദി തുടങ്ങിയ ദൈവങ്ങളുടെ വികൃതമാക്കിയ ശില്‍പ്പങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. ബുദ്ധ-ജൈന മതങ്ങളുടെ അവശിഷ്ടങ്ങളും ദാല്‍മിയിലുണ്ട്‌.

ധന്‍ബാദിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ മൈതാന്‍ ഡാം. ബരാകാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഡാമില്‍ ജല വൈദ്യുത പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. ജില്ലയുടെ വടക്ക്‌ ഭാഗമായ ടോപ്‌ചാഞ്ചി, തുണ്ടി മേഖലകളിലൂടെ പ്രശാന്ത്‌ മലനിരകള്‍ കടന്നുപോകുന്നു. ചരക്‌ പത്തര്‍, ഗോലാപൂര്‍, ഛട്ടി ഗോബിന്ദ്‌പൂര്‍, മേവ, ഝിഞ്‌ജിപഹാരി, ചരക്‌ ഖുര്‍ദ്‌, പന്‍റാ എന്നിവയാണ്‌ ധന്‍ബാദിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ടോപ്‌ചാഞ്ചി തടാകം, ഭാട്ടിന്‍ഡാ വെള്ളച്ചാട്ടം, പാഞ്ചെറ്റ്‌ അണക്കെട്ട്‌ എന്നിവയും കാണേണ്ട കാഴ്‌ചകള്‍ തന്നെ.

സെന്‍ട്രല്‍ മൈനിംഗ്‌ റിസര്‍ച്ച്‌ സ്റ്റേഷന്‍, സെന്‍ട്രല്‍ ഫ്യുവല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്‌ മൈന്‍സ്‌ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രശസ്‌ത സ്ഥാപനങ്ങളാണ്‌.

എങ്ങനെ എത്തിച്ചേരാം

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും ധന്‍ബാദില്‍ എത്തിച്ചേരാവുന്നതാണ്‌. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത, പാറ്റ്‌ന എന്നിവിടങ്ങളുമായി ധന്‍ബാദ്‌ റോഡ്‌ മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും ബന്ധിപ്പിച്ചിട്ടുണ്ട്‌. നഗരത്തില്‍ യാത്ര ചെയ്യുന്നതിന്‌ ടാക്‌സികള്‍, സ്‌കൂട്ടറുകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവ ലഭ്യമാണ്‌.

കാലാവസ്ഥ

ധന്‍ബാദിലെ വേനല്‍ക്കാലം വരണ്ടതാണ്‌. എന്നാല്‍ തണുപ്പ്‌ കാലത്ത്‌ ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ ധന്‍ബാദ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

ധന്‍ബാദ്‌ പ്രശസ്തമാക്കുന്നത്

ധന്‍ബാദ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ധന്‍ബാദ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ധന്‍ബാദ്‌

  • റോഡ് മാര്‍ഗം
    ധന്‍ബാദിലൂടെ കടന്നു പോകുന്ന പ്രധാന ദേശീയപാതകളാണ്‌ എന്‍എച്ച്‌ 2ഉം എന്‍എച്ച്‌ 32 ഉം. ധന്‍ബാദിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ഈ ദേശീയപാതകളാണ്‌. ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററലിന്റെ ഭാഗമായ എന്‍എച്ച്‌ 2 ധന്‍ബാദിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്നു. ബൊക്കാറോ, ജംഷഡ്‌പൂര്‍ എന്നിടങ്ങളുമായി ധന്‍ബാദിനെ ബന്ധിപ്പിക്കുന്നത്‌ എന്‍എച്ച്‌ 32 ആണ്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളും സ്വകാര്യ ബസുകളും ധന്‍ബാദിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ മുതലായ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ധന്‍ബാദിലേക്ക്‌ ട്രെയിനുകള്‍ ലഭ്യമാണ്‌. ഇന്ത്യയിലെ ഏതാണ്ട്‌ എല്ലാ സംസ്ഥാനങ്ങളുമായും റെയില്‍ മാര്‍ഗ്ഗം ധന്‍ബാദ്‌ ബന്ധിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ ആദ്യത്തെ എസി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വ്വീസ്‌ നടത്തുന്നത്‌ ഹൗറാ- ധന്‍ബാദ്‌ റൂട്ടിലാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ധന്‍ബാദില്‍ വിമാനത്താവളമില്ല. ബര്‍വാദ്ദയ്‌ക്ക്‌ സമീപം ഒരു എയര്‍സ്‌ട്രിപ്പ്‌ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. നഗരത്തിന്‌ സമീപത്ത്‌ ഏതാനും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. റാഞ്ചിയിലെ ബിര്‍സാ മുന്ദ്ര വിമാനത്താവളം ധന്‍ബാദില്‍ നിന്ന്‌ 175 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. 215 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗയാ വിമാനത്താവളം, 269 കിലോമീറ്റര്‍ ദൂരെയുള്ള കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്‌ട്ര വിമാനത്താവളം, 320 കിലോമീറ്റര്‍ അകലെ പറ്റ്‌നയില്‍ സ്ഥിതി ചെയ്യുന്ന ലോക്‌ നായക്‌ ജയപ്രകാശ്‌ എയര്‍പോര്‍ട്ട്‌ എന്നിവയാണ്‌ ധന്‍ബാദിന്‌ സമീപമുള്ള മറ്റു വിമാനത്താവളങ്ങള്‍.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat