Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധരംഗഢ് ‌ » കാലാവസ്ഥ

ധരംഗഢ് ‌ കാലാവസ്ഥ

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ ധരംഗഢ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ഇളം വെയിലും തണുത്ത കാറ്റുമുള്ള പകല്‍ സമയം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ അനുയോജ്യമാണ്‌. തണുപ്പിനെ പ്രതിരോധക്കാനുള്ള വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങുന്ന വേനല്‍ ജൂണിലവസാനിക്കും. ചൂട്‌ വളരെ കൂടുതലുള്ള ഈ കാലയളവിലെ ഉയര്‍ന്ന താപനില 45 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പകല്‍ മുഴുവന്‍ ചൂടുകാറ്റും ഉണ്ടാകും. വേനല്‍ക്കാലം ധരംഗഢ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല .

മഴക്കാലം

ജൂണ്‍ അവസാനം തുടങ്ങുന്ന വര്‍ഷകാലം ആഗസ്റ്റ്‌ വരെ നീണ്ടു നില്‍ക്കും. ചിലപ്പോള്‍ സെപ്‌റ്റംബറിലും മഴ കാണും. മഴ ശക്തമായതിനാല്‍ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്‌. സെപ്‌തംബറിലാണ്‌ ആകര്‍ഷകമായ നുവാഖായി ഉത്സവം ഇവിടെ ആഘോഷിക്കുന്നത്‌.

ശീതകാലം

സെപ്‌റ്റംബറിലോ ഒക്‌ടോബര്‍ ആദ്യമോ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. താപനില 7 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌. പകല്‍ സമയത്തേക്കാള്‍ രാത്രി തണുപ്പ്‌ കൂടുതലായിരിക്കും. തണുപ്പകറ്റാന്‍ ആളുകള്‍ തീകായുന്ന കാഴ്‌ച ഈ സമയത്ത്‌ പതിവാണ്‌. ധരംഗഢിലേക്ക്‌ സന്ദര്‍ശക പ്രവാഹമുള്ള കാലയളവാണിത്‌.