ടിബ്രുഗഢിന് സ്വന്തമായി വിമാനത്താവളമുണ്ട്. രാജ്യത്തെ പ്രമുഖ നരഗങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക് വിമാനസര്‍വ്വീസുകള്‍ ലഭ്യമാണ്. കല്‍ക്കത്ത, ഡല്‍ഹി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് എല്ലാ ദിവസവും വിമാന സര്‍വ്വീസുകളുണ്ട്. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ്‌ലൈറ്റ് എന്നീ വിമാന കമ്പനികളാണ് ടിബ്രുഗഢില്‍ നിന്ന് പ്രധാനമായും സര്‍വ്വീസുകള്‍ നടത്തുന്നത്. സഞ്ചാരികള്‍ക്ക് ഹെലികോപ്‌റ്റര്‍ സര്‍വ്വീസുകളും പ്രയോജനപ്പെടുത്താവുന്നതാണ്. പവന്‍ ഹാന്‍സ് ആണ് ഇവിടെ ഹെലികോപ്‌റ്റര്‍ സര്‍വ്വീസുകള്‍ നടത്തുന്നത്.