Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിബ്രുഗഡ്‌ » കാലാവസ്ഥ

ദിബ്രുഗഡ്‌ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ദിബ്രുഗഡ്‌ സന്ദര്‍ശിക്കാവുന്നതാണ്‌. കാഴ്‌ചകള്‍ കാണുന്നതിന്‌ വേനല്‍ക്കാലമാണ്‌ അനുയോജ്യം. മഴക്കാലം പ്രകൃതിക്ക്‌ പുതിയ രൂപവും ഭാവവും സമ്മാനിക്കും. ശൈത്യകാലം ശാന്തസുന്ദരമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക്‌ പ്രദാനം ചെയ്യുക.

വേനല്‍ക്കാലം

മാര്‍ച്ച്‌ മാസം മുതല്‍ മെയ്‌ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത്‌ ഇവിടെ അധികം ചൂട്‌ അനുഭവപ്പെടാറില്ല. അപൂര്‍വ്വമായി മാത്രമേ താപനില 30 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ പോകാറുള്ളൂ. ഈ സമയത്ത്‌ ഇവിടെ അനുഭവപ്പെടുന്ന കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. അതുകൊണ്ട്‌ തന്നെ ടിബ്രുഗഢിലെ വേനല്‍ക്കാലം സുഖകരമാണ്‌.

മഴക്കാലം

മഴക്കാലത്ത്‌ ഈ മേഖലയില്‍ ശക്തമായ മഴ ലഭിക്കും. ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്‌റ്റംബര്‍ വരെ തുടരും. മഴ കഴിഞ്ഞുള്ള രണ്ടു മാസം വളരെ സൗമ്യമായ കാലാവസ്ഥയാണ്‌ ടിബ്രുഗഢില്‍ അനുഭവപ്പെടുന്നത്‌. ഈ നഗരത്തിന്റെ പച്ചപ്പ്‌ ആസ്വദിക്കാന്‍ മഴക്കാലം അനുയോജ്യമാണ്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഈ സമയത്ത്‌ താപനില ഒമ്പത്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. എന്നാല്‍ ശൈത്യകാലത്ത്‌ അനുഭവപ്പെടുന്ന ശരാശരി താപനില 27 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. അതിശൈത്യം അനുഭവപ്പെടാത്തതിനാല്‍ ടിബ്രുഗഢിലെ തണുപ്പുകാലവും ആസ്വാദ്യകരമാണെന്ന്‌ നിസ്സംശയം പറയാം. ഈ സമയത്ത്‌ ടിബ്രുഗഢില്‍ എത്തുന്ന സഞ്ചാരികള്‍ ചെറിയ തണുപ്പില്‍ ധരിക്കാന്‍ പറ്റിയ വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌.