Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിമാപൂര്‍ » കാലാവസ്ഥ

ദിമാപൂര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മെയ്‌ വരെയുള്ള കാലയളവാണ്‌ ദിമാപൂര്‍ സന്ദര്‍സിക്കാന്‍ അനുയോജ്യം. ഈ പ്രദേശത്തെ തണുപ്പാസ്വദിക്കണമെന്നുണ്ടെങ്കില്‍ മഴക്കാലത്ത്‌ സന്ദര്‍ശിക്കണം. തണുപ്പ്‌ കാലത്ത്‌ പോകുമ്പോള്‍ ആവശ്യമായ കമ്പളിവസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.

വേനല്‍ക്കാലം

മെയില്‍ തുടങ്ങുന്ന വേനല്‍ക്കാലം ചൂടേറിയതായിരിക്കും. 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാറുണ്ട്‌. ഇക്കാലയളവില്‍ ഈര്‍പ്പവും കൂടുതലായിരിക്കും. ആര്‍ദ്രത 93 ശതമാനം വരെ എത്താറുണ്ട്‌. മെയ്‌ മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുന്നത്‌ കഠിനമായിരിക്കും.

മഴക്കാലം

വര്‍ഷകാലം തുടങ്ങുന്നതോടെ അന്തരീക്ഷത്തിലെ ചൂടില്‍ കുറവുണ്ടാകും. ജൂണില്‍ തുടങ്ങുന്ന മഴക്കാലം സെപ്‌റ്റംബര്‍ വരെ നീണ്ടു നില്‍ക്കും. ജൂണ്‍ രണ്ടാം വാരത്തോടെ ദിമാപൂരില്‍ തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷമെത്തും. ജൂലൈ , ആഗസ്റ്റ്‌ മാസങ്ങളില്‍ ശക്തമായ മഴയായിരിക്കും അനുഭവപ്പെടുക. ശരാശരി മഴലഭ്യത 1500 മില്ലിമീറ്റര്‍ ആയിരിക്കും.

ശീതകാലം

ശൈത്യകാലത്ത്‌ കാലാവസ്ഥ പ്രസന്നവും തണുത്തതുമായിരിക്കും. ജനുവരിയിലാണ്‌ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുക. ഏകദേശം 9-10 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ താപനില എത്തും. ചിലപ്പോള്‍ 4 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില എത്താറുണ്ട്‌.