Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിസ്‌പൂര്‍ » കാലാവസ്ഥ

ദിസ്‌പൂര്‍ കാലാവസ്ഥ

ആസ്സാമിലെ പ്രധാന നഗരങ്ങളുമായി വായു, റെയില്‍, റോഡ്‌ മാര്‍ഗം നല്ലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്‌ ദിസ്‌പൂര്‍.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ദിസ്‌പൂരിലെ വേനല്‍ക്കാലം. 22 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌ ഇക്കാലയളവില്‍ ദിസ്‌പൂരിലെ താപനില.

മഴക്കാലം

ദിസ്‌പൂരിലെ വര്‍ഷകാലം ജൂണില്‍ തുടങ്ങി സെപ്‌റ്റംബറോടെ അവസാനിക്കും. ഈ മാസങ്ങളില്‍ താപനില വളരെ താഴ്‌ന്നിരിക്കും. കനത്ത മഴയും ഇടിയും ഇക്കാലയളവില്‍ പതിവാണ്‌. സാധാരണയായി 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കും താപനില.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ദിസ്‌പൂരിലെ ശൈത്യകാലം. ഇക്കാലയളവില്‍ ഇടക്കിടെ മഴ ഉണ്ടാവാറുണ്ട്‌. 10-25 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും താപനില.