Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദ്രാസ് » കാലാവസ്ഥ

ദ്രാസ് കാലാവസ്ഥ

വേനല്‍ക്കാലമാണ് ദ്രാസ് സന്ദര്‍ശിക്കുന്നതിന് അനുയോജ്യം. ജൂണ്‍ മുതല്‍  സെപ്തംബര്‍ വരെയാണ് ദ്രാസിലെ വേനല്‍ക്കാലം. ശൈത്യകാലത്ത് ദ്രാസില്‍ കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ അക്കാലത്തെ സന്ദര്‍ശനം ഒഴിവാക്കണം.

വേനല്‍ക്കാലം

ജൂണില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം സെപ്തംബര്‍ വരെ തുടരും. ഇക്കാലത്ത് 24 ഡിഗ്രി സെല്‍ഷ്യസിനും 9 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് അന്തരീക്ഷ താപനില. വേനല്‍ക്കാലം തെളിഞ്ഞ് പ്രസന്നമായതിനാല്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

മഴക്കാലം

ദ്രാസില്‍ അധികം മഴ ലഭിക്കാറില്ല. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ദ്രാസിലെ മഴക്കാലം. കണക്കനുസരിച്ച് ദ്രാസില്‍ 630 എം.എം  അഥവാ 14 ഇഞ്ച് മഴ മഞ്ഞിന്‍റെ രൂപത്തില്‍ ലഭിക്കുന്നു.

ശീതകാലം

ഒക്ടോബര്‍ പകുതിയോടെ ശൈത്യകാലം ആരംഭിക്കും. ഇത് മെയ് പകുതി വരെ തുടരും. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ ശരാശരി അന്തരീക്ഷ താപനില -22 ഡിഗ്രിസെല്‍ഷ്യസാണ്. ഇക്കാലത്ത് കുറഞ്ഞ താപനില -45 ഡിഗ്രിസെല്‍ഷ്യസ് വരെയാകും. ഇക്കാലത്തെ സന്ദര്‍ശനം കാഴ്ചകള്‍ കാണുന്നതിന് പ്രതികൂലമാണെന്നതിനാല്‍ ദ്രാസിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.