Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദുബാരെ

ആനയെക്കാണാനും കാവേരിയില്‍ നീന്താനും ദുബാരെ

22

കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍ എത്താം. കൂര്‍ഗിനടുത്തായാണ് കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തേയുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്.

ദുബാരെയിലെ വന്യജീവിസങ്കേതം

ആനകള്‍ക്കുപുറമേ വിവിധതരം മാനുകള്‍, പുള്ളിപ്പുലി, കടുവകള്‍ തുടങ്ങിയവയെയും ഇവിടെ കാണാം.ആനകളെ നേരത്തെ തടിപിടിക്കാനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനസംരക്ഷണ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ആനകളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും നല്‍കാന്‍ ഇവിടെ പരിശീലനം നേടിയ ആളുകളുണ്ട്. ആനകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും അടുത്തുപോയി പഴവും മറ്റും വായില്‍വച്ച് കൊടുക്കുന്നതിനും ധൈര്യമുള്ളവര്‍ക്ക് അതും ആവാം.

കാവേരി നദിയിലിറങ്ങി ആനകള്‍ കുളിക്കുന്നതും ഇവിടെ കണ്ടിരിക്കേണ്ട ഒരു രാജകീയദൃശ്യമാണ്. ട്രക്കിംഗിനും റാഫ്റ്റിംഗിനും അനുയോജ്യമാണ് ഇവിടം. കാവേരി നദിയിലൂടെ കിലോമീറ്ററുകള്‍ നീണ്ട റാഫ്റ്റിംഗിനും ഫൈബര്‍ വള്ളത്തില്‍ സാഹസികയാത്ര നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. ലൈഫ് ജാക്കറ്റും മറ്റുമണിഞ്ഞ് നദിയിലിറങ്ങണമെന്ന് ആഗ്രഹമുള്ള സാഹസികര്‍ക്ക് അതുമാവാം. പക്ഷികളെക്കാണാനും നിരീക്ഷിക്കാനും താല്‍പര്യമുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലംകൂടിയാണ് ദുബാരെ.

ദുബാരെ പ്രശസ്തമാക്കുന്നത്

ദുബാരെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദുബാരെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദുബാരെ

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെയും കേരളത്തിലെയും സമീപജില്ലകളില്‍ നിന്നും ദുബാരെയിലേക്ക് റോഡുമാര്‍ഗം എത്തുക പ്രയാസമുള്ള കാര്യമല്ല. മംഗലാപുരം, ഹാസ്സന്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, തലശ്ശേരി, വയനാട് എന്നിവിടങ്ങളില്‍ നിന്നും റോഡുമാര്‍ഗം ഇവിടെയത്താം. പ്രധാന നഗരങ്ങളില്‍ നിന്നും നിരവധി കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദുബാരെയിലേക്ക് തീവണ്ടിയാത്ര എളുപ്പമല്ല, കാരണം ഇവിടെ തീവണ്ടി സൗകര്യമില്ല. മൈസൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് ഇവിടെ നിന്നും 75 കിലോമീറ്റര്‍ ദൂരമുണ്ട്. മറ്റുഭാഗത്തുനിന്നും തീവണ്ടിയില്‍ വരുകയാണെങ്കില്‍ മംഗലാപുരം, ഹാസ്സന്‍ എന്നിവിടങ്ങല്‍ ഇറങ്ങണം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനത്തിലാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ മൈസൂരാണ് അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, 75 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ഇവിടെ നിന്നും 277 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസൗകര്യമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun