Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുധ്‌വാ » കാലാവസ്ഥ

ദുധ്‌വാ കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ ദുധ്‌ വ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഈ മാസങ്ങളില്‍ ടീമായി എത്തി ഇവിടെ ക്യാമ്പ്‌ ചെയ്യാറുണ്ട്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഇക്കാലയളവില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 22 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. വേനല്‍ക്കാലത്ത്‌ ഏറ്റവും  ചൂടുള്ള മാസം മെയ്‌ ആണ്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ്‌ ദുധ്‌ വയിലെ വര്‍ഷകാലം. ഈ കാലയളവില്‍ ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്‌. ആകാശം മേഘാവൃതവും കാലാവസ്ഥ തണുപ്പും ഈര്‍പ്പവും ഉള്ളതും ആയിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രവരി വരെയാണ്‌ ശൈത്യകാലം. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇക്കാലയളവില്‍ ശൈത്യകാലത്തെ ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസുമാണ്‌.