Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഗാപൂര്‍ » കാലാവസ്ഥ

ദുര്‍ഗാപൂര്‍ കാലാവസ്ഥ

ഒക്ടോബറിലെ ഹ്രസ്വമായ ശിശിരകാലവും ഫെബ്രുവരി മാസത്തിന്റെ അവസാനത്തിലുള്ള ചെറിയൊരു വസന്തകാലവും ദുര്‍ഗാപൂരിനുണ്ട്. എന്നിരുന്നാലും ശൈത്യകാലം തന്നെയാണ് ഈ പട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. വസന്ത, ശിശിര ഋതുക്കളില്‍ ഇവിടെ അനുഭവപ്പെടാറുള്ള ചൂട് 25 ഡിഗ്രി സെല്‍ഷ്യസാണ്.

വേനല്‍ക്കാലം

38 ഡിഗ്രി സെല്‍ഷ്യസോളം അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന വേനല്‍കാലം സന്ദര്‍ശകര്‍ക്ക് പൊതുവെ അസഹ്യമായിരിക്കും. മാര്‍ച്ച് മുതല്‍ ജൂണ്‍ മാസത്തിന്റെ അവസാനം വരെയാണ് ഇവിടത്തെ ഉഷ്ണകാലം.

മഴക്കാലം

മിതവും ചിലപ്പോള്‍ തീവ്രവുമാണ് ഇവിടത്തെ മഴക്കാലം. പൊടിപിടിച്ച് നിഷ്പ്രഭമായിക്കിടന്നിരുന്ന പ്രകൃതിയും പച്ചപ്പും കൂടുതല്‍ തെളിമയോടെ കാണപ്പെടുമെന്നതിനാല്‍ പ്രകൃതി സൌന്ദര്യത്തെ പ്രണയിക്കുന്നവര്‍ക്ക് ഇത് മോഹന കാലമാണ്. താപനിലയിലെ കാര്യമായ കുറവും സന്ദര്‍ശകരെ ഈ സമയത്ത് ദുര്‍ഗാപൂരിലെത്താന്‍ പ്രേരിപ്പിക്കാറുണ്ട്.

ശീതകാലം

കുളിരിന്റെ അകമ്പടിയോടെ എത്തുന്ന പ്രസന്നവും വരണ്ടതുമായ ശൈത്യകാലം തന്നെയാണ് ദുര്‍ഗാപൂരിലെ സുന്ദരമായ കാലം. താപനില 10 ഡിഗ്രി സെല്‍ഷ്യസിലെത്തുന്ന ഈ അനുഗ്രഹീത കാലാവസ്ഥ നവംബറില്‍ തുടങ്ങി ജനുവരി വരെ തുടരും.