Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈസ്റ്റ്ഗാരോ മലനിരകള്‍ » കാലാവസ്ഥ

ഈസ്റ്റ്ഗാരോ മലനിരകള്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Garo, Indonesia 25 ℃ Patchy rain possible
കാറ്റ്: 5 from the SSW ഈര്‍പ്പം: 80% മര്‍ദ്ദം: 1012 mb മേഘാവൃതം: 58%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 20 ℃ 69 ℉ 27 ℃80 ℉
Tuesday 07 May 20 ℃ 67 ℉ 27 ℃80 ℉
Wednesday 08 May 19 ℃ 67 ℉ 27 ℃80 ℉
Thursday 09 May 13 ℃ 56 ℉ 26 ℃78 ℉
Friday 10 May 16 ℃ 60 ℉ 27 ℃81 ℉

തണുപ്പുകാലവും വേനലിന്‍െറ ആദ്യ  മാസങ്ങളുമാണ് ഈസ്റ്റ്ഗാരോ സന്ദര്‍ശനത്തിന് അനുയോജ്യം. ട്രക്കിംഗ് പ്രേമികളും ഈ സമയം ധാരാളം എത്താറുണ്ട്.  തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും കൈവശം ഉണ്ടാകണം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. മേഘാലയയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടിയ ചൂടാണ് ഇവിടെ അനുഭവപ്പെടാറ്. ചില ദിവസങ്ങളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്. പീഠഭൂമി പ്രദേശമായതിനാല്‍  അതിവേഗം ചൂട് പിടിക്കുന്ന ഇവിടെ അന്തരീക്ഷത്തില്‍ ആര്‍ദ്രതയും കൂടുതലാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴ ലഭിക്കുന്നതിനാല്‍ ജില്ലയുടെ പല സ്ഥലങ്ങളിലും എത്തിപ്പെടാനാകില്ല. മലയിടിച്ചിലും റോഡ് തടസവും ഒക്കെയുണ്ടാകുന്നതിനാല്‍ ഈ സമയം സന്ദര്‍ശനം അനുയോജ്യമല്ല.

ശീതകാലം

സൗമ്യമായ തണുപ്പുകാലമാണ് ഇവിടെ അനുഭവപ്പെടാറ്. താപനില ഏഴ് ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലായിരിക്കും. ഒക്ടോബര്‍ അവസാനം തുടങ്ങുന്ന തണുപ്പ്കാലം ഫെബ്രുവരി തീരും വരെ നീണ്ടു നില്‍ക്കും.