Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈസ്റ്റ്‌ ഖാസി ഹില്‍സ്‌ » കാലാവസ്ഥ

ഈസ്റ്റ്‌ ഖാസി ഹില്‍സ്‌ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികള്‍ക്ക്‌ ഖാസി ഹില്‍സ്‌ സന്ദര്‍ശിക്കാം. ശൈത്യകാലം ട്രക്കിങിനും സാഹസിക യാത്രകള്‍ക്കും അനുയോജ്യമാണ്‌. വേനല്‍ക്കാലം പച്ചപ്പാല്‍ മനോഹരമായിരിക്കും വര്‍ഷകാലത്ത്‌ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.

വേനല്‍ക്കാലം

ഖാസിഹില്‍സിലെ വേനല്‍ക്കാലം എല്ലാ ഭാഗത്തും പ്രസന്നമായിരിക്കും. വേനല്‍ക്കാലത്ത്‌ മിതമായ ചൂടും തണുപ്പും അനുഭവപ്പെടാറുണ്ട്‌. വേനല്‍ക്കാലത്ത്‌ വെള്ളച്ചാട്ടങ്ങളും മലനിരകളും കാണാന്‍ മനോഹരമാണ്‌.

മഴക്കാലം

തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷത്താല്‍ മെയ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ ഈസ്റ്റ്‌ ഖാസി ഹില്‍സിന്റെ എല്ലാ ഭാഗത്തും മഴ ലഭിക്കാറുണ്ട്‌. ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശം എന്ന്‌ ഒരിക്കല്‍ കരുതിയിരുന്ന ചിറാപുഞ്ചി ഈജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മഴക്കാലത്ത്‌ എത്തുന്നവര്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.

ശീതകാലം

ഈസ്റ്റ്‌ ഖാസി ഹില്‍സിലെ ശൈത്യകാലം പ്രസന്നവും തണുപ്പുള്ളതുമാണ്‌. ജനുവരിയില്‍ താപനില 1ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ മൂടല്‍മഞ്ഞ്‌ പതിവാണ്‌. ശൈത്യകാലത്ത്‌ മേഘാലയ സന്ദര്‍ശിക്കുന്നുവെങ്കില്‍ കമ്പിളി കരുതിയിരിക്കണം.