Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എറണാകുളം » കാലാവസ്ഥ

എറണാകുളം കാലാവസ്ഥ

നവംബര്‍ മുതല്‍ ഫെബ്രുവരി പകുതി വരെയുള്ള കാലമാണ് എറണാകുളം സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്. ക്രിസ്തുമസ്,പുതുവര്‍ഷം തുടങ്ങി അവസരങ്ങളില്‍ നഗരം ആഘോഷങ്ങളില്‍ ലയിക്കും. ഏപ്രില്‍ -മെയ് മാസങ്ങള്‍ കനത്ത് ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത് . അതുകൊണ്ട് തന്നെ വേനലവധിക്കാലം എറണാകുളം സന്ദര്‍ശനത്തിന് യോജിച്ചതല്ല.

വേനല്‍ക്കാലം

കനത്തചൂടും വരള്‍ച്ചയുമാണ് വേനലില്‍  അനുഭവപ്പെടുന്നത്. പുറത്തു നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഈ ചൂട് ഒട്ടും താങ്ങാനാകുന്നതല്ല.ഏപ്രില്‍ -മെയ് മാസങ്ങളില്‍ വേനല്‍ അതിന്‍റെ ഉച്ചസ്ഥായിലാകും.വേനല്‍ക്കാലം എറണാകുളം യാത്രയ്ക്ക് ഒട്ടും യോജിച്ചതല്ല

മഴക്കാലം

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശീതകാലം എറണാകുളം സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ച കാലമാണ്.ഇക്കാലത്തെ കാലാവസ്ഥ യാത്രയ്ക്കും കാഴ്ച്ചകള്‍ കാണുന്നതിനും ഏറെ യോജിച്ചതാണ്.വൈകുന്നേരങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഒരു കോട്ട്കൂടെ കരുതണമെന്ന് മാത്രം.ഈ സമയങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍ കായലും ജല വ്യായാമങ്ങളുമൊക്കൊയി കൊച്ചി മറക്കാനാവാത്ത ദിനങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുമെന്നുറപ്പ്.