Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» എറണാകുളം

എറണാകുളം - കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം

14

എറണാകുളം ജില്ലയില്‍ കൊച്ചി നഗരം ഒഴികേയുള്ള ഉള്‍നാടന്‍ പ്രദേശങ്ങളാണ് എറണാകുളം എന്ന പേരില്‍ അറിയപ്പെടുന്നത്. ശിവന്‍ ആരാധനാ മൂര്‍ത്തിയായ എറണാകുളത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. കുറേക്കാലം മുന്‍പ് ഒരു വലിയ കുളമായിരുന്നുവത്രേ ഈ പ്രദേശത്തുണ്ടായിരുന്നത്. കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ പ്രധാന പ്രദേശമായ എറണാകുളം കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം എന്ന നിലയിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

വ്യാവസായിക വളര്‍ച്ചയ്ക്കപ്പുറം സ്വദേശികളേയും വിദേശികളേയും ഒരു പോലെ ആകര്‍ഷിക്കുന്ന മഹത്തായ സംസ്ക്കാരങ്ങളിലൂന്നിയ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. ഇടപ്പള്ളി പെരുന്നാള്‍, ജൂത ഉത്സവം തുടങ്ങി പല ഉത്സവങ്ങളും നഗരത്തില്‍ നടക്കാറുണ്ട്.

സഞ്ചാരികളുടെ സ്വര്‍ഗ്ഗം

ബോള്‍ഗാട്ടി പാലസ്, കൊച്ചി മറൈന്‍ ഡ്രൈവ്, പ്രിന്‍സസ് സ്ട്രീറ്റ്, ചോറ്റാനിക്കര ക്ഷേത്രം തുടങ്ങി എറണാകുളത്തെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ച്ച നിരവധിയാണ്.ഒരു സഞ്ചാരി ആഗ്രഹിക്കുന്നതെല്ലാം എറണാങ്കുളത്തുണ്ടെന്ന് പറയുന്നതാകും ശരി. ഇന്ത്യയിലെ ആദ്യത്തെ പുകവലി നിരോധിത നഗരവും എറണാകുളം തന്നെ.

ആള്‍ക്കൂട്ടത്തിലും തിരക്കിലും അലയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എറണാകുളം മികച്ച അനുഭവമായിരിക്കുമെന്നുറപ്പ്.  ഒട്ടേറെ കച്ചവടത്തെരിവുകളും മാളുകളും ,പാര്‍ക്കുകളും എറണാങ്കുളത്തെ തിരക്കിലമര്‍ത്തുന്നു.  മട്ടാഞ്ചേരിയും, ഫോര്‍ട്ട് കൊച്ചിയും ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെ കാണാനുണ്ട്. ചുരുക്കം പറഞ്ഞാല്‍ എറണാകുളത്തെത്തുന്ന ആരും വിഷമത്തോടെ മടങ്ങിപ്പോകില്ല.

യാത്രാ സൗകര്യങ്ങള്‍

കേരളത്തിലെ എല്ലാ നഗരങ്ങളുമായും നിരവധി യാത്രാ സൗകര്യങ്ങള്‍ വഴി ബന്ധിപ്പിക്കപ്പെട്ട നഗരമാണ് എറണാകുളം.ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്കെത്താം.ഇന്ത്യുടെ പല ഭാഗങ്ങളില്‍ നിന്നും എറണാകുളത്തേക്ക് ട്രെയിന്‍ സര്‍വ്വീസുകളും ലഭ്യമാണ്.ഇതുപോലെ നഗരത്തിലേക്കുള്ള ബസ്സ് യാത്രയ്ക്കും വിഷമമില്ല.

എറണാകുളം പ്രശസ്തമാക്കുന്നത്

എറണാകുളം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം എറണാകുളം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം എറണാകുളം

  • റോഡ് മാര്‍ഗം
    ദേശീയപാത വഴി രാജ്യത്തെ പല പ്രധാന നഗരങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ റോഡുമാര്‍ഗ്ഗം വരുന്ന സഞ്ചാരികള്‍ക്ക് എറണാകുളത്തെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കാരണം രാജ്യത്തിന്‍റെ വടക്ക്-തെക്ക് ഇടനാഴിയിലെ പ്രധാന നഗരങ്ങളിലൊന്നാണിത്.കേരളത്തിനകത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന ബസ് സര്‍വ്വീസുകള്‍ വഴി സഞ്ചാരികള്‍ക്കെത്താം. അതേസമയം പല സ്വകാര്യ ബസ്സുകളും എറണാങ്കുളത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. യാത്രാച്ചിലവില്‍ വലിയ വത്യാസം വരുന്നുണ്ടോ എന്നത് നോക്കി അവയും യാത്രയ്ക്കായി തെരെഞ്ഞടുക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    യാത്ര റെയില്‍ മാര്‍ഗ്ഗമാണെങ്കില്‍ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലോ ടൌണ്‍ സ്റ്റേഷനിലോ ഇറങ്ങാം. എറണാകുളം സൌത്താണ് ജംഗ്ഷന്‍ സ്റ്റേഷന്‍. ടൌണ്‍ നോര്‍ത്താണ്. രണ്ട് സ്റ്റേഷനുകളിലേക്കും രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്. സ്റ്റേഷനിലിറങ്ങിയാല്‍ ഓട്ടോറിക്ഷയിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് ടൌണിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    എറണാകുളം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. നിരവധി ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഏത് നേരത്തും ടാക്സി വിളിച്ച് സഞ്ചാരികള്‍ക്ക് നഗരത്തിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed