Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഈറോഡ്‌

ഈറോഡ്‌: ഇന്ത്യയുടെ ലൂം സിറ്റി

29

ദക്ഷിണേന്ത്യയുടെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന നഗരമാണ്‌ ഈറോഡ്‌. തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയുടെ തലസ്ഥാനം കൂടിയായ ഈ നഗരം കാവേരി, ഭവാനി നദികളുടെ തീരത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചെന്നൈയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരവും വാണിജ്യ നഗരമായ കോയമ്പത്തൂരില്‍ നിന്നും കിഴക്കായി 100  കിലോമീറ്റര്‍ ദൂരവുമാണ്‌ ഈറോഡിലേയ്‌ക്കുള്ളത്‌. ചെന്നൈയുടെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തായും കോയമ്പത്തൂരിന്റെ കിഴക്കു ഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഈറോഡ്‌, വസ്‌ത്ര നിര്‍മാണ കേന്ദ്രമെന്ന നിലയില്‍ പ്രശസ്‌തമാണ്‌.

കൈത്തറി, റെഡിമെയ്‌ഡ്‌ തുടങ്ങി വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ടെക്‌സ്‌ വാലി ഓഫ്‌ ഇന്ത്യയെന്നും ലൂം സിറ്റി ഓഫ്‌ ഇന്ത്യയെന്നും ഈറോഡ്‌ അറിയപ്പെടുന്നുണ്ട്‌. ബെഡ്‌ ഷീറ്റ്‌ , ലുങ്കികള്‍, ടവ്വലുകള്‍, കോട്ടണ്‍ സാരികള്‍, ധോത്തികള്‍, കാര്‍പ്പെറ്റുകള്‍, പ്രിന്റഡ്‌ തുണിത്തരങ്ങള്‍ എന്നിവ ഇവിടെ മൊത്തവ്യാപാരം നടത്തുന്നുണ്ട്‌. ഉത്സവകാലത്ത്‌ ഇവിടുത്തെ തുണിവ്യാപാരികള്‍ക്ക്‌ നല്ല വരുമാനം ലഭിക്കുന്ന സമയമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്ന്‌ തുണിത്തരങ്ങള്‍ കയറ്റി അയക്കുന്നുണ്ട്‌. മഞ്ഞള്‍ കൃഷിയിലും ഈറോഡ് പ്രശസ്തമാണ്‌.  

ഈ റോഡിന്‌ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

തിണ്ടല്‍ മുരുകന്‍ ക്ഷേത്രം, പെരിയമാരിയമ്മന്‍ ക്ഷേത്രം, അരുദ്ര കബലീശ്വരര്‍ ക്ഷേത്രം, കസ്‌തൂരി അരങ്ങനാഥാര്‍ ക്ഷേത്രം, മാഹിമാലീശ്വരര്‍ ക്ഷേത്രം, നടത്രീശ്വരര്‍ ക്ഷേത്രം, പരിയുര്‍ കൊണ്ടത്ത്‌ കാളിയമ്മന്‍ എന്നിവയാണ്‌ ഈറോഡിലെ പ്രധാന ക്ഷേത്രങ്ങള്‍. വര്‍ഷം തോറും ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ നിരവധി തീര്‍ത്ഥാടകര്‍ എത്താറുണ്ട്‌. ക്ഷേത്രങ്ങള്‍ക്ക്‌ പുറമെ നിരവധി പള്ളികളും ഇവിടെ സന്ദര്‍ശിക്കാനുണ്ട്‌. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ബ്രോഫ്‌ ചര്‍ച്ച്‌ എന്നിവയാണ്‌ ഇതില്‍ പ്രധാനം. ഭവാനി ഡാം, കൊഡിവേരി ഡാം എന്നിവയാണ്‌ സന്ദര്‍ശിക്കാനുള്ള പ്രധാന ഡാമുകള്‍. പെരിയാര്‍ മെമ്മോറിയല്‍ ഹൗസ്‌, വെല്ലോഡ്‌ പക്ഷിസംരംക്ഷണ കേന്ദ്രം, ഗവണ്‍മെന്റ്‌ മ്യൂസിയം, കരടിയൂര്‍ വ്യൂ പോയിന്റ്‌ , ഭവാനി , ബന്നാരി എന്നിവയാണ്‌ മറ്റ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ഈറോഡിന്റെ ചരിത്രം

എഡി 850 ല്‍ ഈറോഡ്‌ നഗരത്തിന്റെ ഭരണം കാഴ്‌സ്‌ ചക്രവര്‍ത്തിമാരുടെ കൈവശമായിരുന്നു. എഡി 1000 മുതല്‍ 1275 വരെയുള്ള കാലയളവില്‍ ചോള രാജാക്കന്‍മാരാണ്‌ നഗരം ഭരിച്ചിരുന്നത്‌. എഡി 1276 ആയപ്പോഴേക്കും നഗരത്തിന്റെ ഭരണം പാഡിയാര്‍മാരുടെ കൈകളില്‍ എത്തി. ഇതേകാലയളവിലാണ്‌ ചക്രവര്‍ത്തിയായ വീരപാണ്ഡ്യന്‍ കലിംഗരായന്‍ കനാലിനായുള്ള പ്രവത്തനം തുടങ്ങുന്നതും. ഇതിന്‌ ശേഷം ഈറോഡിന്റെ ഭരണം മുസ്ലീം ഭരണാധികാരികളുടെ കൈയ്യിലായിരുന്നു. പിന്നീട്‌ മധുരൈ രാജാക്കന്‍മാര്‍ ഭരണത്തിലെത്തി. തുടര്‍ന്നാണ്‌ ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനും നഗരത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്‌. 1799 ഓടെ ഈസ്റ്റ്‌ ഇന്ത്യ കമ്പനി നഗരത്തിന്റെ ഭരണംഏറ്റെടുത്തു.

‌നനഞ്ഞ തലയോട്ടി എന്നര്‍ത്ഥം വരുന്ന  ഈറ ഓട്‌ എന്ന വാക്കില്‍ നിന്നുമാണ്‌ ഈറോഡ്‌ എന്ന പേര്‌ നഗരത്തിന്‌ ലഭിക്കുന്നത്‌. ഈ പേരിന്‌ പിന്നില്‍ ഒരു കഥയുണ്ട്‌. ദക്ഷപ്രജാപതിയുടെ പുത്രിയായിരുന്നു ദാക്ഷായണി(സതി). ഭഗവാന്‍ പരമശിവനെയാണ്‌ ദാക്ഷായണി വിവാഹം കഴിച്ചത്‌. ഒരിക്കല്‍ ദക്ഷപ്രജാപതി ഒരു യജ്‌ഞം നടത്തി. ഇതിലേക്ക്‌ പ്രജാപതി എല്ലാ ദേവീ ദേവന്‍മാരെയും ക്ഷണിച്ചുവെങ്കിലും ശിവനെ ക്ഷണിച്ചില്ല. എന്നാല്‍, ശിവന്‍ എതിര്‍ത്തിട്ടും യജ്ഞത്തില്‍ പങ്കെടുക്കണമെന്ന്‌ ദാക്ഷായണി ആവശ്യപ്പെട്ടു. ശിവന്റെ എതിര്‍പ്പുണ്ടായിട്ടും ദാക്ഷായണി യജ്ഞത്തില്‍ പങ്കെടുക്കാനായി ചെന്നു. എന്നാല്‍ മാതാപിതാക്കളോ മറ്റാരും തന്നെയോ അവളെ ആദരിക്കുകയോ സ്വീകരിക്കുകയോ ചെയ്‌തില്ല. ഈ അപമാനം താങ്ങാനാവാതെ കോപാകുലയായ ദാക്ഷായണി യജ്ഞകുണ്ഡത്തില്‍ ചാടി ആത്മഹത്യചെയ്‌തു. ഈ വാര്‍ത്ത അറിഞ്ഞ പരമശിവന്‍ കോപാകുലനാവുകയും യജ്ഞസ്ഥലത്തെത്തി അവിടെ ഉണ്ടായിരുന്ന ബ്രഹ്മാവ്‌ ഉള്‍പ്പടെ എല്ലാവരെയും എടുത്തെറിയുകയും ചെയ്യതു. ഈ സംഭവത്തിന്‌ ശേഷം മരിച്ചവരുടെ എല്ലുകളും തലയോട്ടികളും കാവേരി നദിയിലാണ്‌ എറിഞ്ഞത്‌. ഇവ അതോടെ എന്നെന്നേയ്‌ക്കും നനവോടെ കാണപ്പെട്ടു. അങ്ങനെയാണ്‌ നനഞ്ഞ തലയോട്ടി എന്നര്‍ത്ഥം വരുന്ന ഈറ ഓട്‌ എന്ന പേര്‌ കാവേരി നദീതീരത്തുള്ള ഈ സ്ഥലത്തിന്‌ ലഭിക്കുന്നത്‌.

പൊതുവെ വരണ്ട കാലാവസ്ഥയാണ്‌ ഈറോഡിലുള്ളത്‌. ഏറ്റവും അടുത്തുളള എയര്‍പോര്‍ട്ട്‌ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടാണ്‌. റോഡ്‌ , റെയില്‍ മാര്‍ഗം വഴി രാജ്യത്തിന്റെ മറ്റ്‌ നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്‌ ഈ റോഡ്‌.

English Summary: Erode city is the headquarters of the Erode district in Tamil Nadu, India. The city is located at the heart of South Indian Peninsula, approximately 400 km southwest of Chennai and almost 80 km west of the commercial city Coimbatore, on the banks of Bhavani and Cauvery rivers.

ഈറോഡ്‌ പ്രശസ്തമാക്കുന്നത്

ഈറോഡ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഈറോഡ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഈറോഡ്‌

  • റോഡ് മാര്‍ഗം
    ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, കൊച്ചി, തിരുവനന്തപുരം തുടങ്ങി സമീപത്തുള്ള പ്രധാന നഗരങ്ങളില്‍ നിന്നും എപ്പോഴും ഈറോഡിനുള്ള ബസ്‌ ലഭിക്കും. സ്വകാര്യ ബസുകളും ടാക്‌സികളും ഈറോഡില്‍ വളരെ എളുപ്പത്തില്‍ കിട്ടും. ഈറോഡും സമീപ പ്രദേശങ്ങളും കാണാന്‍ സന്ദര്‍ശകര്‍ക്ക്‌ ട്രാവല്‍ ഏജന്റുകളുടെ സാഹായത്തോടെ ടാക്‌സി ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രയിന്‍ മാര്‍ഗം വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ഈറോഡിലെത്താം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നുള്ള എക്‌സ്‌പ്രസ്സ്‌ , സൂപ്പര്‍ഫാസ്റ്റ്‌ ട്രയിനുകള്‍ ഇതുവഴിയാണ്‌ കടന്നു പോകുന്നത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഈറോഡിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരാണ്‌. 85 കിലോമീറ്റര്‍ ദൂരത്താണിത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri