Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേപൂര്‍ സിക്രി » കാലാവസ്ഥ

ഫത്തേപൂര്‍ സിക്രി കാലാവസ്ഥ

നവംബറിനും ഏപ്രിലിനും ഇടയിലാണ് സന്ദര്‍ശനത്തിന് ഉചിതമായ സമയം. ബാക്കിയുള്ള മാസങ്ങളില്‍ അന്തരീക്ഷം ചൂട് കൂടിയതും ഉണങ്ങിയതുമായിരിക്കും.

വേനല്‍ക്കാലം

45 ഡിഗ്രിവരെ താപനില ഉയരുന്ന വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങാണ്. സഹിക്കാനാവാത്ത ചൂടുകാറ്റോടുകൂടിയ ഇക്കാലം ഇവിടം സന്ദര്‍ശിക്കുന്നത് ഉചിതമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഇവിടെ മണ്‍സൂണ്‍ മഴ ലഭിക്കുന്നത്. ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതാണ് മഴയെങ്കിലും അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി അസ്വസ്ഥതയുണ്ടാക്കിയേക്കും.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ശൈത്യകാലം. പകലുകള്‍ പ്രസന്നവും രാത്രികള്‍ തണുത്തുറഞ്ഞതുമാണ് ഇക്കാലം. 12 മുതല്‍ 25 ഡിഗ്രി വരെയാണ് ഇക്കാലത്തെ താപനില.