Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫത്തേപൂര്‍ സിക്രി

ഫത്തേപൂര്‍ സിക്രി: ചരിത്രത്തിലേക്ക് ഒരു വിനോദയാത്ര

30

പതിനാറാം നൂറ്റാണ്ടില്‍  മുഗള്‍  ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ പണതീര്‍ത്തതാണ് ഫത്തേപൂര്‍ സിക്രി. യുനെസ്കോ ലോകപൈതൃകപട്ടികയില്‍  പെടുത്തിയിരിക്കുന്ന ഇത് 1571നും 1583നുമിടയിലാണ് നിര്‍മ്മിച്ചത് . ഉത്തര്‍പ്രദേശിലെ ആഗ്രക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫത്തേപൂര്‍ സിക്രി മുഗള്‍  സംസ്കാരത്തിന്‍റെ സ്മാരകമാണ്.

ശൈഖ് സലീം ശിസ്തി അക്ബറിന്റെ മകന്റെ ജനനത്തെപ്പറ്റി പ്രവചിച്ചത് ഇവിടെ വച്ചായിരുന്നു. പഴയ ഡല്‍ഹി അഥവാ ഷാജഹാനാബാദില്‍  കാണപ്പെടുന്ന കെട്ടിടങ്ങളുടെ രൂപകല്‍പ്പനപോലെ ഇന്ത്യന്‍ നഗരങ്ങളുടെ രൂപകല്‍പനയിലാണ് ഫത്തേപൂര്‍  സിക്രിയും.

ചരിത്രപശ്ചാത്തലം

അഫ്ഗാന്‍  ഗോത്രങ്ങളുമായുള്ള യുദ്ധത്തിന്റെ തിരക്കില്‍  അക്ബര്‍ 1585ല്‍  ഇവിടം ഉപേക്ഷിച്ചു. തുടര്‍ ന്ന് 1619ല്‍  ആഗ്രയില്‍  പ്ലേഗ് പടര്‍ന്നപ്പോള്‍  ജഹാംഗീര്‍  ചക്രവര്‍ത്തി മൂന്ന് മാസം ഇവിടെ അഭയം തേടിയതൊഴിച്ചാല്‍  മുഴുവന്‍  സമയവും ഇത് കോടതിയായി പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും ഉപേക്ഷിക്കപ്പെട്ട സ്ഥലം 1893ല്‍  പുനസ്ഥാപിച്ചു.

എന്നിരിക്കലും 14 വര്‍ഷത്തിനിടക്ക് ഇവിടെ നിരവധി കൊട്ടാരങ്ങളും പൊതുകെട്ടിടങ്ങളും പള്ളികളുമുയര്‍ന്നു. രാജസേവകന്‍മാരുടെയും പട്ടാളക്കാരുടെയും അറിയപ്പെടാത്ത പലരുടെയും നാടായി ഏറെക്കാലം ഫത്തേപൂര്‍  സിക്രി നിലനിന്നു.

നഗരത്തിലെ ചെറിയൊരു സഥലം മാത്രം കുഴിച്ചെടുത്ത് ഖനനം നടത്തിയിട്ടുണ്ട്. കുഴിച്ചെടുത്തപ്പോള്‍  കണ്ടെടുത്ത പല കെട്ടിടങ്ങളും സംരക്ഷിക്കപ്പെട്ട അവസ്ഥയില്‍  തന്നെയായിരുന്നു. പ്രത്യേക അവസരങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന തടാകം ഇവിടെയുണ്ട്. അതിന് സമീപത്തെ വലിയൊരു ശിലാഫലകത്തിലാണ് നഗരം പണിതുയര്‍ത്തിയിരിക്കുന്നത്.  

ആറ് കിലോമീറ്റര്‍  നീളത്തില്‍ മൂന്ന് വശവും മതില്‍ വലിയ ഗോപുരങ്ങള്‍  ഏഴു കവാടങ്ങള്‍  എന്നിവയടങ്ങിയതാണ് ഫത്തേപൂര്‍  സിക്രി. ആഗ്രഗേറ്റാണ് ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഫത്തേപൂര്‍  സിക്രിക്ക് സമീപത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഹിന്ദു, പേര്‍ഷ്യന്‍ , ഇന്തോ-മുസ്ലിം പാരമ്പര്യങ്ങള്‍  പ്രതിഫലിക്കുന്ന, ചുവന്ന മണല്‍ക്കല്ലില്‍  തീര്‍ത്ത നിര്‍മാണങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. അവയിലൊന്നാണ് ദിവാനി ആം അധവാ പൊതുജനങ്ങള്‍ക്കായുള്ള ഹാള്‍.  നിരവധി പോര്‍ട്ടിക്കോകളുള്ള ഇവിടെയിരുന്നാണ് അക്ബര്‍ ചക്രവര്‍ത്തി നീതി നടപ്പിലാക്കിയിരുന്നത്. ഇവിടെ നിന്നാല്‍ ദൗലത്ത് ഖാന അഥവാ ഇംപീരിയല്‍  പാലസ് കാണാനാവും. നാല് നിലകളിലായി ബുദ്ധക്ഷേത്രത്തിന്‍ ആകൃതിയില്‍  പണിതിരിക്കുന്ന മറ്റൊരു ക്ഷേത്രമാണ് റാഞ്ച് മഹല്‍ . ജോദാ ഭായിയുടെ ക്ഷേത്രം, അനുപ് തലാവോവിന്റെ പവിലിയന്‍  അഥവാ തുര്‍ക്കിഷ് സുല്‍ത്താന, ബീര്‍ബലിന്റെ കൊട്ടാരം എന്നിവയും ഇവിടെയുണ്ട്.

നിരവധി മതകേന്ദ്രങ്ങളും ഇവിടെയുണ്ട്. വലിയ മോസ്ക്, ജാമാമസ്ജിദ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ജാമാ മസ്ജിദിനെ മക്കയോളം പ്രാധാന്യത്തോടെ കണ്ടിരുന്നതായി ലിഖിതങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഷെയ്ക് സെലീമിന്‍റെ ശവകുടീരവും ഇവിടെയുണ്ട്. പിന്നീട് ജഹാംഗീര്‍ ചക്രവര്‍ത്തി ഇത് വിപുലമാക്കി. ഗുജറാത്തിലെ വിജയത്തിന്‍റെ ഓര്‍മക്കായി 1572ല്‍ നിര്‍മിച്ച സ്ഥലമായ ബുലന്ദ് ദര്‍വാസയാണ് മറ്റൊരു പ്രധാന ഇടം.  

ഇബാദത്ത് ഖാന, അനുപ് തലാവോ, ഹുജറ ഇ അനുപ് തലാവോ, മറിയം ഉസ്സമാനി കൊട്ടാരം എന്നീ ചരിത്രസ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്ന് ഫത്തേപൂര്‍ സിക്രീ ഒരു പ്രേതനഗരിയാണെങ്കിലും സ്മാരകങ്ങള്‍ ഭംഗിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. നഗരത്തിലൂടെയുടെ പര്യടനം ഗതകാല സ്മരണകളും ജീവിതങ്ങളും നിങ്ങളുടെ മുന്നിലെത്തിക്കും.

ഫത്തേപൂര്‍സിക്രിയില്‍ എത്താന്‍

റെയില്‍ റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയെത്താം. ആഗ്രയാണ് അടുത്തുള്ള എയര്‍പോര്‍ട്ട്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് അനുയോജ്യം.

ഫത്തേപൂര്‍ സിക്രിയില്‍ എത്താന്‍

പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രി ആഗ്രക്ക് സമീപമാണ്. മാത്രമല്ല താജ് മഹല്‍ സന്ദര്‍ശിക്കാനെത്തുന്നവരും ഇവിടെയെത്തുന്നു.

ഫത്തേപൂര്‍ സിക്രി പ്രശസ്തമാക്കുന്നത്

ഫത്തേപൂര്‍ സിക്രി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫത്തേപൂര്‍ സിക്രി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫത്തേപൂര്‍ സിക്രി

  • റോഡ് മാര്‍ഗം
    ആഗ്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും മറ്റ് അടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്നും നിരവധി ബസുകള്‍ ഫത്തേപൂര്‍ സിക്രിയില്‍ നിന്ന് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ആഗ്ര കാന്‍റാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാല്‍പത് കിലോമീറ്റര്‍ ദൂരത്താണ് ആഗ്രയിലെ ഖെയ്റ എയര്‍ പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ഫത്തേപൂര്‍ സിക്രിയിലേക്ക് ടാക്സി ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun