Search
  • Follow NativePlanet
Share
» »കൊല്ലം യാത്രയിലെ വിസ്മയങ്ങള്‍... പോകാം കാഴ്ചയിലെ അതിശയങ്ങളിലേക്ക്

കൊല്ലം യാത്രയിലെ വിസ്മയങ്ങള്‍... പോകാം കാഴ്ചയിലെ അതിശയങ്ങളിലേക്ക്

ഇതാ കൊല്ലത്തെ വാരാന്ത്യ യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

യാത്രകളുടെ കാര്യത്തില്‍ കൊല്ലത്തിന്‍റെ ചരിത്രമെടുത്തു കുറേയങ്ങ് പോകേണ്ടി വരും. കേരളത്തിലെ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടുവാനില്ലാത്ത വിധത്തില്‍ വ്യാപാരങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും കൊല്ലത്തിനുണ്ടായുരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായി മാറിയ കൊല്ലം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നുവെന്ന് പല ലോകസഞ്ചാരികളും കുറിച്ചിട്ടുണ്ട്. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ എന്നിങ്ങനെ തുടങ്ങി കുബ്ലൈഖാനുമായി വരെ കൊല്ലത്തിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു.

പണ്ട് കച്ചവട ബന്ധങ്ങളായിരുന്നുവെങ്കില്‍ ഇന്ന് സഞ്ചാരികളാണ് കൊല്ലം തേടി വരുന്നത്. ഇതാ കൊല്ലത്തെ വാരാന്ത്യ യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

ദൈവത്തിന്റെ സ്വന്തം തലസ്ഥാനം

ദൈവത്തിന്റെ സ്വന്തം തലസ്ഥാനം

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെങ്കില്‍ ദൈവത്തിന്‍റെ സ്വന്തം തലസ്ഥാനമായാണ് കൊല്ലം വിശേഷിപ്പിക്കപ്പെടുന്നത്. പ്രദേശത്തിന്‍റെ പ്രകൃതിഭംഗിയും മനോഹാരതയും തന്നെയാണ് ഇങ്ങനെയൊരു പേര് വരുവാന്‍ കാരണം.
PC:SARATH K S

അഷ്ടമുടി കായല്‍

അഷ്ടമുടി കായല്‍

കേരളത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് സ‍ഞ്ചാരികളെ എത്തിക്കുന്ന കൊല്ലത്തെ ആദ്യ ഇടം അഷ്ടമുടി കായല്‍ ആണ്. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഇത് വലുപ്പത്തിന്റെ കാര്യത്തില്‍ കേരളത്തിലെ രണ്ടാമത്തെ കായലാണ്. എട്ട് ശാഖകളാണ് ഇതിനുള്ളത്.
കായലിന്‍റെ സൗന്ദര്യം ആസ്വദിച്ചുള്ള ബോട്ട് യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. . തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവ കണ്ട് കൊല്ലത്തെ മനസ്സിലാക്കുവാന്‍ ഈ യാത്ര സഹായിക്കും.
കൊല്ലം ബീച്ച് യാത്ര, സൂര്യാസ്തമയം കാണുവാനുള്ള ബോട്ട് യാത്ര എന്നിവ ഉതില്‍ ഉള്‍പ്പെടുത്താം.

കൊല്ലത്തു നിന്നും 18.5 കിലോമീറ്റര്‍ അകലെയാണ് അഷ്ടമുടി കായലുള്ളത്.

PC:Arunvrparavur

തങ്കശ്ശേരി ലൈറ്റ് ഹൗസ്

തങ്കശ്ശേരി ലൈറ്റ് ഹൗസ്

അറബിക്കടലിന്റെയും കൊല്ലത്തിന്റെയും ആകാശദൃശ്യം കാണുവാനുള്ള സാധ്യത തുറന്നുതരുന്ന ഇടമാണ് തങ്കശ്ശേരി ലൈറ്റ് ഹൗസ്. 200 പടികള്‍ കയറി വേണം ഇതിനു മുകളിലെത്തുവാന്‍. ഇവിടെ എത്തിയാല്‍ അതിമനോഹരമായ കടല്‍ദൃശ്യങ്ങള്‍ ആസ്വദിക്കാം. 140 അടി ഉയരമുള്ള ഈ ലൈറ്റ് ഹൗസ് കേരളത്തിലെ രണ്ടാമത്തെ വലിയ ലൈറ്റ് ഹൗസാണ്. വിളക്കുമാടത്തിന്റെ മുകളിൽ നിന്ന് മനോഹരമായ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കുന്നത് ഇവിടെ എത്തിയാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്.

ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ച ആസ്വദിക്കുക, തങ്കശ്ശേരി ബീച്ച് സന്ദര്‍ശിക്കുക, ജല വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.
PC:Arunvrparavur

പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം

കൊല്ലത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പാലരുവി വെള്ളച്ചാട്ടം. പേരു അന്വര്‍ത്ഥമാക്കുന്നതു പോലെ തന്നെ പാലുപോലെ പതഞ്ഞാണ് അകദേശം 300 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നത്. കാടുകളില്‍ നിന്നും ഒഴുകിയെത്തി മൂന്നു തട്ടായി താഴേക്ക് പതിക്കുന്ന ഇവിടുത്തെ വ‌െള്ളത്തിന് ഔഷധഗുണങ്ങള്‍ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് കുതിരയുടെ വാലിന്റെ ആകൃതിയോട് സാമ്യമുണ്ട്. ജൂൺ മുതൽ ജനുവരി വരെയുള്ള സമയമാണ് ഈ സ്ഥലം സന്ദർശിക്കാൻ അനുയോജ്യം.
ആര്യങ്കാവിന് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് കൊല്ലത്തു നിന്നും 75 കിലോമീറ്റര്‍ ദൂരമുണ്ട്.
PC:Jaseem Hamza

ശാസ്താംകോട്ട കായല്‍

ശാസ്താംകോട്ട കായല്‍

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് ശാസ്താംകോട്ട. ധർമ്മശാസ്താവിന്റെ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന കായല്‍ എന്ന അര്‍ത്ഥത്തിലാണ് ഇതിന് ശാസ്താംകോട്ട കായല്‍ എന്ന പേരുവന്നത്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് കായലുള്ളത്. എട്ടു ചതുരശ്ര മൈൽ വിസ്തീർണമുള്ള കായല്‍ മൂന്നു വശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്നു. ഈ തടാകത്തിൽ നിങ്ങൾക്ക് ബോട്ടിംഗും നീന്തലും നടത്താം.
PC:Arunelectra

കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

കൊല്ലത്തെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കൊല്ലം ബീച്ച്. നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി കൊച്ചുപുളിമൂട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന കൊല്ലം ബീച്ച് മഹാത്മാ ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ 'ബീച്ച് വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ' ആയി തിരഞ്ഞെടുക്കപ്പെട്ട ബീച്ചും കൊല്ലം ബീച്ച് ആണ്. ബീച്ചിനു സമീപത്തായാണ് തങ്കശ്ശേരി ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്.
PC:Arunvrparavur

തിരുമുല്ലവാരം ബീച്ച്

തിരുമുല്ലവാരം ബീച്ച്

കൊല്ലം ബീച്ചിനോളം തന്നെ ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു ബീച്ചാണ് തിരുമുല്ലവാരം ബീച്ച്. ഡിസ്കവറി ചാനല്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുമുല്ലവാരത്ത് ആഴമില്ലാത്ത കടലാണ്. അതുകൊണ്ടുതന്നെ സ്കൂബാ ഡൈവിങ് പോലുള്ല ജനസാഹസിക വിനോദങ്ങള്‍ക്ക് ഇവിടെ ധാരാളം ആരാധകരുമുണ്ട്. മാത്രമല്ല, വളരെ സുരക്ഷിതമായ കടല്‍ത്തീരം കൂടിയാണിത്. വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം ബീച്ചിനോട് ചേര്‍ന്നാണുള്ളത്.

കൊല്ലത്തു നിന്നും 8.5 കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്.

PC:Ambadyanands

ജഡായു എര്‍ത്ത് സെന്‍റര്‍

ജഡായു എര്‍ത്ത് സെന്‍റര്‍


കേരളാ ടൂറിസത്തിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ജഡായു എര്‍ത്ത് സെന്‍റര്‍. പുരാണങ്ങളും സാഹസികതയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഒരു റോക്ക്-തീം പാർക്കാണ്. പാർക്കാണ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപമാണ് ഇവിടെയുള്ളത്. പക്ഷിശ്രേഷ്ഠനായ ജഡായുവിന്‍റെ ശില്പമാണ് ഇവിടെയുള്ളത്. 6 ഡി തിയേറ്റർ, ഡിജിറ്റൽ ഓഡിയോ വിഷ്വൽ റൂം, കേബിൾ കാർ, സിദ്ധ കേവ് ഹീലിംഗ് സെന്‍റര്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
പെയിന്റ്ബോൾ, ലേസർ ടാഗ്, അമ്പെയ്ത്ത്, ബോൾഡറിംഗ്, റോക്ക് ക്ലൈംബിംഗ്, എയർ റൈഫിൾ ഷൂട്ടിംഗ്, സിപ്പ് ലൈനിംഗ്, ട്രക്കിംഗ്, റാപ്പെല്ലിംഗ്, വാലി ക്രോസിംഗ് തുടങ്ങി നിരവധി സാഹസിക പ്രവർത്തനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലത്താണിത് സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നും 36.8 കിമീ ആണ് ഇവിടേക്കുള്ള ദൂരം.

പരവൂര്‍ ലേക്ക്

പരവൂര്‍ ലേക്ക്

കായലുമായി ലയിക്കുന്ന ഒരു ചെറിയ തടാകമാണ് കൊല്ലം ജില്ലയിലെ പരവൂർ പട്ടണത്തിലുള്ള പരവൂര്‍ ലേക്ക്. അറബിക്കടലും നദിയും കാപ്പിൽ കായലും കൂടിച്ചേരുന്ന പ്രദേശത്ത് സഞ്ചാരികള്‍ക്ക് നിരവധി സാധ്യതകളുണ്ട്. കായലിലൂടെയുള്ള യാത്രസ ലോക്കല്‍ ഷോപ്പിങ്, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ ചെയ്യാം.
പറവൂർ പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് പറവൂർ തടാകം. പറവൂർ-ഇടവ-വർക്കല സ്ട്രീറ്റ് പറവൂർ കായലിന്റെ തീരത്തുകൂടിയാണ് പോകുന്നത്.
PC:Arunvrparavur

തെന്മല

തെന്മല

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മല. ല്ലട നദിക്ക് കുറുകെ പരപ്പാർ അണക്കെട്ട് ഉള്ള ഒരു ഡാം സൈറ്റ് കൂടിയാണിത്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നു. ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളാണ് തെന്മലയിലുള്ളത്.
ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്, നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് എന്നിങ്ങനെ നിങ്ങളുടെ യാത്രയെ പൂര്‍ണ്ണമാക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ ലഭിക്കും.
PC:Jaseem Hamza

റോസ്മല

റോസ്മല

കൊല്ലം ജില്ലയിലെ അഡ്വഞ്ചര്‍ ആക്റ്റിവിറ്റികള്‍ തേടുന്നവര്‍ക്ക് യോജിച്ച സ്ഥലമാണ് റോസ്മല. ഓഫ്റോഡിങ് ആണ് ഇവിടുത്തെ ആകര്‍ഷണം. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആര്യങ്കാവിൽനിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ ഓഫ്റോഡ് യാത്ര ചെയ്തു മാത്രമേ ഇവി‌െ എത്തിച്ചേരുവാന്‍ സാധിക്കൂ
PC:Cameron Smith

മയ്യനാട്

മയ്യനാട്


കൊല്ലത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് മയ്യനാട് . പരവൂർ കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടം ഴലരെ സാധാരണമായ ഗ്രാമീണ കാഴ്ചകളെയും ജീവിതങ്ങളെയും നമുക്ക് കാണിച്ചുതരുന്നു. കൊല്ലം നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് മയ്യനാട് സ്ഥിതി ചെയ്യുന്നത്.
PC:Arunvrparavur

ശെന്തുരുണി വന്യജീവി സങ്കേതം

ശെന്തുരുണി വന്യജീവി സങ്കേതം

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ശെന്തുരുണി വന്യജീവി സങ്കേതം പ്രകൃതിഭംഗി ആസ്വദിക്കുവാനും അവിടെ സമയം ചിലവഴിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. കൊല്ലത്ത് ഈ വന്യജീവി സങ്കേതം മാത്രമേ ഉള്ളൂ, ഇത് നിരവധി സസ്യജന്തുജാലങ്ങൾക്കും മനോഹരമായ ഭൂപ്രകൃതിക്കും പേരുകേട്ടതാണ്. ജംഗിൾ ക്യാമ്പിംഗ്, ട്രക്കിംഗ്, ജീപ്പ് സഫാരി, പക്ഷി നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് ഈ വന്യജീവി സങ്കേതം. തെന്മല അണക്കെട്ട് രൂപീകരിച്ച കൃത്രിമ തടാകത്തിൽ 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:Jaseem Hamza

 മണ്‍റോ ഐലന്‍ഡ്

മണ്‍റോ ഐലന്‍ഡ്

കൊല്ലത്തെ ഏറ്റവും മനോഹരമായ മറ്റൊരു സ്ഥലമാണ് മണ്‍റോ ഐലന്‍ഡ്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന സ്ഥലമാണിത്. കനാലിന്റെ കൈവഴികളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
കൊല്ലത്തുനിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് മണ്‍റോ തുരുത്തിലേക്ക്.

തിരുവനന്തപുരം യാത്രകളിലെ വാരന്ത്യ കവാടങ്ങള്‍... കോവളം മുതല്‍ പൊന്മുടി വരെ

മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X