Search
  • Follow NativePlanet
Share
» »ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?

ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?

യൂസ്ബൗൺസ് എന്ന വെബ്സൈറ്റ് നടത്തിയ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്ക് ആയി കാനഡയിലെ നയാഗ്രാ വെള്ളച്ചാട്ടം തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികൾ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന ഇടം ഏതായിരിക്കും? ആളുകളുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങൾക്കുമനുസരിച്ച് ഇത് മാറിവന്നേക്കാമെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ നമ്മുടെ താജ്മഹലും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പെടെയുള്ള ഇടങ്ങൾ കയറിക്കൂടിയിട്ടുണ്ടാവും. യൂസ്ബൗൺസ് എന്ന വെബ്സൈറ്റ് നടത്തിയ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്ക് ആയി കാനഡയിലെ നയാഗ്രാ വെള്ളച്ചാട്ടം തിരഞ്ഞെടുക്കപ്പെട്ടു.

പരിഗണിച്ചത് ഈ ഘടകങ്ങൾ

പരിഗണിച്ചത് ഈ ഘടകങ്ങൾ


യൂസ്ബൗൺസ് എന്ന വെബ്സൈറ്റ് നടത്തിയ തിര‍ഞ്ഞെടുപ്പിൽ വാർഷിക സന്ദര്‍ശകരുടെ എണ്ണം, പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്, ട്രിപ്പ് അഡ്വൈസർ റേറ്റിംഗുകൾ, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളിൽ ലോകത്തെ ലാൻഡ്‌മാർക്കുകളെ ഉൾപ്പെടുത്തി വിശകലനം നടത്തിയ ശേഷമാണ് പട്ടിക പുറത്തുവിട്ടത്.

ഒന്നാമനായി നയാഗ്രാ വെള്ളച്ചാട്ടം

ഒന്നാമനായി നയാഗ്രാ വെള്ളച്ചാട്ടം

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകൾ ഒന്നാം സ്ഥാനം നേടിയത് കാനഡയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇടയിലുള്ള അന്താരാഷ്‌ട്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നയാഗ്രാ വെള്ളച്ചാട്ടമാണ്. ഏറ്റവും ആകര്‍ഷകവും മനോഹരവുമായ ഈ വെള്ളച്ചാട്ടം കാണുവാന്‍ ലോകം മുഴുവനും എത്തിച്ചേരാറുണ്ട്. വെള്ളച്ചാട്ടം കാണുന്നതിന് പ്രവേശന ഫീസുകൾ ഒന്നുമില്ല എന്നതാണ് മറ്റൊരു ആകർഷണം. കാനഡയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം.

പത്തിൽ 9.22 ആണ് നയാഗ്ര നേടിയ ലാൻഡ്മാർക്ക് സ്കോർ. പ്രതിവർഷം 12 ദശലക്ഷത്തോളം സന്ദര്‍ശകർ ഇവിടെ എത്തുന്നു. ട്രിപ്പ് അഡ്വൈസറിൽ 5/5 റേറ്റിംഗും നേടുവാൻ നയാഗ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ മനോഹരമായ ലാൻഡ്‌മാർക്കിന് 3 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ഉണ്ട്.

PC:Shlomo Shalev

രണ്ടാം സ്ഥാനം നേടി താജ്മഹൽ‌

രണ്ടാം സ്ഥാനം നേടി താജ്മഹൽ‌

സ്നേഹത്തിന്‍റെ അടയാളമായി ലോകം കാണുന്ന താജ്മഹൽ ഇന്ത്യയുടെ അഭിമാനം കൂടിയാണ്. മുഗൾ ചക്രവർത്തി ഷാജഹാന്‍ തന്റെ പ്രിയ പത്നിയായ മുംതാസിനു വേണ്ടി നിർമ്മിച്ചതാണിത്. രാജ്യത്തിന്റെ സമ്പന്നമായ ഇന്നലെകളുടെ അടയാളമായാണ് ഇവിടം നിലകൊള്ളുന്നത്.

പത്തിൽ 7.67/10 ലാൻഡ്മാർക്ക് സ്കോർ നേടി താജ് മഹൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ലാൻഡ്‌മാർക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു. കണക്കുകളനുസരിച്ച് ഓരോ വർഷവും 6.5 ദശലക്ഷത്തിലധികം ആളുകൾ താജ്മഹൽ സന്ദർശിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ഇടം കൂടിയാണ് താജ്മഹൽ. കഴിഞ്ഞ 12 മാസത്തിനിടെ ഗൂഗിളിൽ 23 ദശലക്ഷം തിരയലുകൾ (google searches)ആണ് താജ്മഹലിനുണ്ടായിരുന്നത്. ട്രിപ്പ് അഡ്വൈസറിൽ 5/5 റേറ്റിംഗും ഇതിനുണ്ട്.

PC:Bharath Reddy

ഗ്രാൻഡ് കാന്യോൺ

ഗ്രാൻഡ് കാന്യോൺ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന
ഗ്രാൻഡ് കാന്യോൺ അത്ഭുതപ്പെടുത്തുന്ന ഭൗമരൂപമാണ്. ദേശീയോദ്യാനവും യുനസ്കോ പൈതൃക കേന്ദ്രവുമായ ഇതിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്. ഗ്രാൻഡ് കാന്യോണിൽ 1.2 ബില്യൺ വർഷം പഴക്കമുള്ള പാറകൾ കാണാം
പത്തിൽ 7.47 ആണ് ഗ്രാൻഡ് കാന്യോൻ നേടിയ ലാൻഡ്മാർക്ക് സ്കോർ. ഇതുവരെ 4 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും 6 ദശലക്ഷത്തിലധികം ആളുകൾ ഇത് സന്ദർശിക്കുവാനായി എത്തുന്നു. ഏകദേശം 15 ദശലക്ഷം ആളുകൾ ഗ്രാൻഡ് കാന്യോണിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. ട്രിപ്പ് അഡ്വൈസറിൽ 5/5 റേറ്റിംഗും ഇതിനുണ്ട്.

PC:Sonaal Bangera

ഗോൾഡൻ ഗേറ്റ് പാലം, യുണൈറ്റഡ് സ്റ്റേറ്റ്സ്

ഗോൾഡൻ ഗേറ്റ് പാലം, യുണൈറ്റഡ് സ്റ്റേറ്റ്സ്

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നാലാമത്തെ ലാൻഡ്‌മാർക്കാണ് സാൻ ഫ്രാൻസിസ്കോയിൽ ഉള്ള ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് . ആധുനിക ലോകത്തിന്റെ അത്ഭുതവും അമേരിക്കൻ എഞ്ചിനീയറിംഗിന്റെ വിജയവും എന്നാണ് ഈ പാലത്തെ വിശേഷിപ്പിക്കുന്നത്. നിര്‍മ്മാണത്തിലെ അത്ഭുതമായ ഈ പാലം ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരമുള്ളതുമായ തൂക്കുപാലം കൂടിയാണ്.

പത്തിൽ 6.9 ആണ് . ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് നേടിയ ലാൻഡ്മാർക്ക് സ്കോർ. ട്രിപ്പ് അഡ്വൈസറിൽ 4.5/5 റേറ്റിംഗ് ഉളല്ള ഈ പാലം കാണുവാനായി വർഷം തോറും 15 മില്യൺ സന്ദർശകർ എത്തുന്നു. ഇൻസ്റ്റാഗ്രാമിൽ 3 ദശലക്ഷം പോസ്റ്റുകൾ, 6,023,000 ഗൂഗിൾ സേർച്ചുകൾ, എന്നിവയും ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിനുണ്ട്.

PC:Chris Brignola

സ്റ്റാച്യു ഓഫ് ലിബർട്ടി, യുണൈറ്റഡ് സ്റ്റേറ്റ്സ്

സ്റ്റാച്യു ഓഫ് ലിബർട്ടി, യുണൈറ്റഡ് സ്റ്റേറ്റ്സ്

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ചാമത്തെ ലാൻഡ്‌മാർക്കാണ് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി. ഫ്രാൻസ് അമേരിക്കയ്ക്ക് സമ്മാനമായി നല്കിയ ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെടുന്നത്. ഇവിടെ പ്രവേശനത്തിന് പ്രത്യേക നിരക്ക് ഇല്ല എന്നതാണ് മറ്റൊരു ആകർഷണം.

ഓരോ വർഷവും 4 ദശലക്ഷം സന്ദർശകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെയെത്തുന്നത്. പത്തിൽ 6.61 ആണ് സ്റ്റാച്യു ഓഫ് ലിബർട്ടി നേടിയ ലാൻഡ്മാർക്ക് സ്കോർ. ട്രിപ്പ് അഡ്വൈസറിൽ 4.5/5 റേറ്റിംഗും ഇതിനുണ്ട്. 12 മില്യൺ ഗൂഗിൾ സേർച്ചും 21 ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം പോസ്റ്റും സ്റ്റാച്യൂ ഓഫ് ലിബർട്ടിക്കുണ്ട്.

PC:Avi Werde

ചൈനയിലെ വന്മതിൽ

ചൈനയിലെ വന്മതിൽ

പട്ടികയിൽ ആറാം സ്ഥാനമാണ് ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്മതിലിനു നേടുവാൻ സാധിച്ചത്.
ഒരു കോടി ആളുകളാണ് ശരാശരി ഒരു വർഷം വന്മതിൽ കാണുവാനായി എത്തുന്നത്. പത്തിൽ 6.45 ആണ് ചൈനയിലെ വന്മതിൽ നേടിയ ലാൻഡ്മാർക്ക് സ്കോർ. എന്നാൽ ട്രിപ്പ് അഡ്വൈസറിൽ 5ൽ5ഉം റേറ്റിങ് നേടുവാൻ വന്മതിലിന് കഴിഞ്ഞിട്ടുണ്ട്. ആറ് മില്യണ്‍ ഗൂഗിള് സേര്ച്ച് വോള്യവും നാല് ലക്ഷത്തോളം ഇൻസ്റ്റഗ്രാം പോസ്റ്റും ഇതിനുണ്ട്.

PC:William Olivieri

ഐഫൽ ടവർ

ഐഫൽ ടവർ

ലോകത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഫ്രാന്‍സിലെ ഐഫൽ ടവർ. ലോകത്തിലെ നിർമ്മാണ വിസ്മയങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത് അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഏഴാമത്തെ ലാൻഡ്മാർക്കും കൂടിയാണിത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്.

61 ലക്ഷത്തോളം ആളുകളാണ് ഓരോ വർഷവും ഈഫൽ ടവർ സന്ദർശിക്കുന്നത്. 16,590,000 ഗൂഗിൾ സേർച്ചുകൾ ഐഫൽ ടവറിനു മാത്രമുണ്ട്. 70 ലക്ഷത്തോളെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ട്രിപ്പ് അഡ്വൈസറിൽ 5ൽ5ഉം റേറ്റിങും ഇതിനുണ്ട്. പത്തിൽ 6.20 ആണ്
ഐഫൽ ടവർ നേടിയ ലാൻഡ്മാർക്ക് സ്കോർ.

PC:Paul Gaudriault

ബുർജ് ഖലീഫ

ബുർജ് ഖലീഫ

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. 828 മീറ്റർ അഥവാ 2716.5 അടി ഉയരം ഈ കെട്ടിടത്തിനുണ്ട്. ലോകത്തിലെ ഏറ്റവും കൂടിയ മനുഷ്യ നിര്‍മ്മിതി കൂടിയാണിത്. 160 ല്‍ അധികം നിലകളാണ് ഇതിനുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർവീസ് എലിവേറ്റർ, ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക് ,ഏറ്റവും കൂടുതൽ യാത്രാ ദൂരമുള്ള എലിവേറ്റർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് സ്ട്രക്ച്ചര്‍ എന്നിങ്ങനെ നിരവധി പ്രത്.േകതകൾ ബുർജ് ഖലീഫയ്ക്കുണ്ട്.
ഓരോ വർഷവും ശരാശരി 16,730,000 സന്ദർശകരെ ആകർഷിക്കുന്ന ദുബായിലെ ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട എട്ടാമത്തെ സ്ഥലമാണ്. പത്തിൽ 6.12 ആണ് ബുർജ് ഖലീഫ നേടിയ ലാൻഡ്മാർക്ക് സ്കോർ. ട്രിപ്പ് അഡ്വൈസറിൽ 5ൽ 4.5 റേറ്റിങും ഇൻസ്റ്റഗ്രാമിൽ 6.1 ലക്ഷത്തോളം ഫോട്ടോകളും ഗൂഗിളിൽ 24,590,000 സേർച്ചുകളും ബുർജ് ഖലീഫയ്ക്കുണ്ട്.

PC:Dovi

സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍

മറ്റിടങ്ങൾ

മറ്റിടങ്ങൾ


പട്ടികയിൽ ഒൻപതാം സ്ഥാനത്ത് കാനഡയിലെ ബാന്‍ഫ് ദേശീയോദ്യാനം, പത്താം സ്ഥാനത്ത് ഇറ്റലിയിലെ കോളോസിയം എന്നിവയുമുണ്ട്. ലൂവ്രേ മ്യൂസിയം, ആര്‍ക്ക് ഡി ട്രയിഫ്, അംഗോർ വാട്ട്, ഹൂവർ ഡാം, സെന്റ് പീറ്റേഴ്സ് ബസലിക്ക, ഗിസയിലെ പിരമിഡ് എന്നിവയാണ് 11 മുതൽ 5 വരെ സ്ഥാനങ്ങളിൽ നിൽക്കുന്നത്.

PC:Andrii Zhuk

പ്രശസ്തിക്കു കുറവില്ലെങ്കിലും കാണാന്‍ പോയാല്‍ നിരാശപ്പെടുത്തിയേക്കും ഈ സ്ഥലങ്ങള്‍പ്രശസ്തിക്കു കുറവില്ലെങ്കിലും കാണാന്‍ പോയാല്‍ നിരാശപ്പെടുത്തിയേക്കും ഈ സ്ഥലങ്ങള്‍

രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ലരഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X