നമ്മുടെ രാജ്യത്തെ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം സാഹസികതയുടെ മറ്റൊരു വാക്കാണ് സ്പിതി. അതിഗംഭീരം തന്നെയാണ് ഇവിടുത്തെ പ്രകൃതിഭംഗിയെങ്കിലും ഇവിടെ എത്തിച്ചേരുവാനും കടന്നുപോകുവാനും കുറച്ചൊന്നുമല്ല പാടുള്ളത്. ഇവിടുത്തെ ചില ഇടങ്ങളില്‍ ആവട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും വന്നെത്തിയിട്ടുമില്ല. അങ്ങനെയുള്ള ഒരു നാട്ടില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശ്രമങ്ങള്‍ കാണുക എന്നത് അത്ഭുതം തന്നെയാണ്, ഈ കാലത്തുപോലും പ്രകൃതിയുടെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കടന്നുപോകേണ്ടി വരുന്ന നാട്ടില്‍ കാലകുത്തുവാന് പോലും പറ്റാത്ത ഇടങ്ങളലി് അന്നത്തെ അവസ്ഥകളോട് മല്ലിട്ടുപണിത ആശ്രമങ്ങള്‍ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്.
സ്പിതിയിലും പരിസരങ്ങളിലും ഇതുപോലുള്ള കുറച്ചധികം ആത്മീയ കേന്ദ്രങ്ങള്‍ കാണാം. സ്പിതി യാത്രയില്‍ സന്ദര്‍ശിക്കേണ്ട ആശ്രമങ്ങളെക്കുറിച്ച് വായിക്കാം.

ടാബോ മൊണാസ്ട്രി
സ്പിതിയിലെ ആശ്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവുമാദ്യം പരാമര്ശിക്കേണ്ടയിടം ടാബോ മൊണാസ്ട്രി ആണ്. ഇന്ത്യയിലും ഹിമാലയത്തിലുമായി തുടര്‍ച്ചയയാി പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴയ ആശ്രമം എന്ന വിശേഷണവും ഇതിനുണ്ട്. സ്പിതി താഴ്വരയിലെ ടാബോ ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ഹിമാലയൻ രാജ്യമായ ഗുഗെയിലെ രാജാവായ യെഷെ-ഒയ്ക്ക് വേണ്ടി ടിബറ്റൻ ബുദ്ധ ലോത്സവ (വിവർത്തകൻ) റിഞ്ചൻ സാങ്പോ ആണിത് സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്.

ഹിമാലത്തിലെ അജന്ത
ഹിമാലയത്തിലെ അജനത ഗുഹകള്‍ എന്ന് ടാബോ മൊണാസ്ട്രിയെ വിശേഷിപ്പിക്കാറുണ്ട്. ഇവിടുത്തെ സമ്പന്നമാഫ്രെസ്കോകളും സ്റ്റക്കോ പെയിന്റിംഗുകളും ആണ് ഇതിനു കാരണം. ഇന്ത്യയുടെയും ടിബറ്റിന്റെയും രണ്ട് സംസ്കാരങ്ങൾക്കിടയിൽ നിലനിന്നിരുന്ന ബന്ധത്തെ സൂചിപ്പിക്കുന്ന ധാരാളം ചിത്രങ്ങളും കയ്യെഴുത്തു പ്രതികളും പ്രതിമകളും ചുവര് ചിത്രങ്ങളും ഇവിടെ കാണാം.
PC: L. Fieni

നാകോ മൊണാസ്ട്രി
ഹിമാചല്‍ പ്രദേശില്‍ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നതാണ് നാകോ മൊണാസ്ട്രി. 11-ാം നൂറ്റാണ്ടിൽ പ്രശസ്ത പുരാതന വിവർത്തകനായ ലോചെൻ റിഞ്ചൻ സാങ്പോയാണ് ഈ ആശ്രമം സ്ഥാപിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ടിബറ്റിനെ ദര്‍ശനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഇത് പല കാര്യങ്ങളിലും ടാബോ മൊണാസ്ട്രിയോട് സാദൃശ്യം പുലര്‍ത്തുന്നു. ടാബോയുടെ ശൈലിയില്‍ നാല് വലിയ ഹാളുകൾ കാണാം. ഏറ്റവും പഴക്കമേറിയതും വലുതുമായ ദുഖോങ് എന്നറിയപ്പെടുന്നു. ബുദ്ധമത ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ നിന്ന് ടിബറ്റൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത റിഞ്ചൻ സാങ്പോയുടെ ബഹുമാനാർത്ഥം "വിവർത്തകന്റെ സമുച്ചയം"എന്നർത്ഥം വരുന്ന 'ലോത്സവ ഝകാങ്' എന്നും ഇത് അറിയപ്പെടുന്നു

നാകോ തടാകം
നാകോ ആശ്രമത്തെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഇടമാണ് നാകോ തടാകം. സമുദ്രനിരപ്പില്‍ നിന്നും 3,636 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. ശ്രീഖണ്ഡ് പർവതനിരകളിലെ റിയോ പുർഗ്യാൽ പർവതത്തിന്റെ ചരിവുകളിൽ സൃഷ്ടിക്കപ്പെട്ട നാക്കോ ഗ്രാമത്തിന്റെ പ്രധാന ഘടകമാണിത്. പത്മസംഭവയുടെ പാദമുദ്രയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പാറ ഇവിടെയുണ്ട് അദ്ദേഹത്തിന്റെ കാല്പാടുകള് ഇവിടെ കാണാം. ചുവർചിത്രങ്ങൾക്ക് പുറമേ പദ്മസംഭവയുടെ പ്രതിമയും ഇവിടെയുണ്ട്.
PC:Snotch

കീ മൊണാസ്ട്രി
സ്പിതി വാലിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കീ മൊണാസ്ട്രി. പുരാതന ചുവർചിത്രങ്ങൾക്കും അപൂർവ ചുരുളുകള്‍ക്കും പുരാതന ആയുധങ്ങൾക്കും പേരുകേട്ടതാണ് ഈ മഠം. ക്യെ ഗോമ്പ എന്നും ഇതിനു പേരുണ്ട്. ഗെലുഗ്പ വിഭാഗത്തിന്റെ ആശ്രമമാണിത്. തബോ മൊണാസ്ട്രിയും ധങ്കർ ഗോമ്പയും ഇതേ വിഭാഗക്കാരുടേതാണ്. സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ആശ്രമവും ലാമകൾക്കുള്ള മത പരിശീലന കേന്ദ്രവുമാണ് ഇത്. പതിനൊന്നാം നൂറ്റാണ്ടിലെ പ്രസിദ്ധ ബുദ്ധമതാചാര്യനായിരുന്ന അതിഷയുടെ ശിഷ്യനായ ഡ്രോംടൺ ആണ് ഈ ആശ്രമം സ്ഥാപിച്ചതെന്നാണ് വിശ്വാസം.
PC:Pranav perspective

കോമിക് ആശ്രമം
സ്പിതി താഴ്വരയിൽ ഹിക്കിമിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുകിഴക്കായി കോമിക്ക് ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. താങ്യുഡ് മൊണാസ്ട്രി എന്നും ഇതറിയപ്പെടുന്നു. കോട്ടയുടെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്
സമുദ്രനിരപ്പില്‍ നിന്നും 4,520 മീറ്റർ ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ആശ്രമം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഗോമ്പകളിൽ ഒന്നുംകൂടിയാണ്. സ്പിതിയിൽ അവശേഷിക്കുന്ന ശാക്യ വിഭാഗത്തിൽപ്പെട്ട രണ്ട് ആശ്രമങ്ങളിൽ ഒന്നാണിത് - മറ്റൊന്ന്, കാസയിൽ തന്നെ, ചെറുതും താരതമ്യേന അപ്രധാനവുമാണ്. 1855-ൽ ഇതിന് 60 സന്യാസിമാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
PC:John Hill

പതിനാലാം നൂറ്റാണ്ടില്‍
പ്രദേശവാസികള്‍ കരുതുന്നതനുസരിച്ച് നൂറ്റാണ്ടുകളുടെ പഴക്കം ഇതിനുണ്ട്. ശാസ്ത്രീയ പഠനങ്ങളും ഇതിനൊത്തുള്ള ഫലങ്ങളണ് നല്‍കുന്നത്. 14-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മംഗോളിയൻ രക്ഷാകർതൃത്വത്തിൽ സാക്യപാസ് അധികാരത്തിൽ വന്നപ്പോൾ ഇത് നിർമ്മിച്ചതാകാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ചൈനീസ് കോട്ടയുടെ മാതൃകയിലുള്ള രൂപമാണ് ഇങ്ങനെയൊരു നിഗമനത്തിലേക്കു നയിച്ച പ്രധാന തെളിവ്.
PC:Arup1981

ഗ്യൂ മൊണാസ്ട്രി
ഇന്തോ ടിബറ്റൻ അതിർത്തിയോട് വളരെ സമീപത്തായി സ്ഥിതി ചെയ്യുന്ന ബുദ്ധാശ്രമമാണ് ഗ്യൂ മൊണാസ്ട്രി. ടാബോ മൊണാസ്ട്രിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമത്തിനടുത്താണ് ഈ ആശ്രമമുള്ളത്. ഹിമാലയത്തിലെ ജീവനുള്ള മമ്മിയെ സംരക്ഷിക്കുന്ന ഇടം എന്നും ഈ ആശ്രമം അറിയപ്പെടുന്നു. 500 വർഷം പഴക്കമുള്ള മമ്മിയാണ് ഇവിടുത്തേത്.ബുദ്ധ സന്യാസിയായ സംഘ ടെൻസിൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മമ്മിഫിക്കേഷൻ പ്രക്രിയ ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നു. സന്യാസിമാർ ഒരു ഇരിപ്പിടത്തിൽ പട്ടിണിയുടെ സാവധാന പ്രക്രിയയിലൂടെ ജീവന് വെടിയുകയും ശേഷം ഉണങ്ങുന്നതിനായി മൃതദേഹം 3 വർഷത്തേക്ക് ഭൂഗർഭ അറയിൽ വയ്ക്കുന്നു. ചർമ്മവും മുടിയും കേടുകൂടാതെ സംരക്ഷിച്ചിരിക്കുന്നതാണ് സംഘ ടെൻസിൻറെ മമ്മി.
കൊല്ലത്തെ കാഴ്ചകള്‍ കാണാം...സാംബ്രാണിക്കൊടിയും തിരുമുല്ലവാരവും ഒപ്പം മണ്‍റോതുരുത്തും!!
ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ