Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗഡാഗ്

ഗഡാഗ്  - ചാലൂക്യ കലയുടെ വിസ്മയലോകം

52

വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് കര്‍ണാടകത്തിലെ ഗഡാഗ് ജില്ല. കര്‍ണാടകത്തിലെ മറ്റു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയത്ര പ്രശസ്തമായിട്ടില്ലെങ്കിലും ഒറ്റ സന്ദര്‍ശനത്തില്‍ത്തന്നെ പ്രണയത്തിലാകാന്‍ തക്ക പ്രത്യേകതകളുമായിട്ടാണ് ഗഡാഗ് കാത്തിരിക്കുന്നത്. ചാലൂക്യ ജീവിതത്തിന്റെ ചരിത്രക്കാഴ്ചകളാണ് ഗഡാഗിലെ പ്രത്യേകത. 4656 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ഈ കൊച്ചു നഗരം കര്‍ണാടകയുടെ പടിഞ്ഞാറേ മൂലയ്ക്കാണ്. ഇന്ത്യന്‍ കെട്ടിടനിര്‍മ്മാണത്തിന്റെ വിവിധ ശൈലികള്‍ കാണാനും അറിയാനും താല്‍പര്യപ്പെടുന്നവര്‍ക്കെല്ലാം ഗഡാഗ് ഒരു കലവറയാണ്. ചാലൂക്യ ശില്‍പവിദ്യയുടെ സൗന്ദര്യവുമായി തലയെടുപ്പോടെ നില്‍ക്കുന്ന ക്ഷേത്രങ്ങളാണ് ഗഡാഗിലെ ഏറ്റവും വലിയ ആകര്‍ഷണം. കര്‍ണാടകയുടെ മിക്ക ഭാഗത്തുനിന്നും ട്രെയിന്‍ വഴി ഗഡാഗിലെത്താം. ഗഡാഗ് ടൗണില്‍ത്തന്നെയാണ് റയില്‍വേ സ്‌റ്റേഷന്‍.

 

ഗഡാഗിലെ കാഴ്ചകള്‍

ചാലൂക്യന്‍ കലകളുടെ ഉത്തമദൃഷ്ടാന്തങ്ങളാണ് ഇവിടത്തെ ക്ഷേത്രങ്ങളെല്ലാം. കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങളിലെ കൊത്തുപണികളും നിര്‍മ്മാണശൈലികളുമെല്ലാം മറ്റെവിടെയും കാണാന്‍ കഴിയാത്തവയാണ്. കഴിഞ്ഞുപോയ ചാലൂക്യ കാലത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ് ഓരോ ക്ഷേത്രവും ക്ഷേത്രച്ചുവരുകളും. ഗഡാഗിലെ പ്രധാന ക്ഷേത്രം ത്രികൂടേശ്വര ക്ഷേത്രമാണ്. ക്ഷേത്രത്തിലെ കൊത്തുപണിയും നിര്‍മ്മാണശൈലിയും മാത്രമല്ല മതപരമായ പ്രത്യേകതയും കൂടിയാണ് ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ശിവന്‍, ബ്രഹ്മാവ്, വിഷ്ണു ഈ മൂന്നുപ്രതിഷ്ഠയും ഇവിടെയുണ്ട്, ചുരുക്കിപ്പറഞ്ഞാല്‍ ത്രിമൂര്‍ത്തികളെയെല്ലാം ഒരുമിച്ച് തൊഴാന്‍ കഴിയുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്ന്.

വീരനാരായണ ക്ഷേത്രം, ഡംബാല ക്ഷേത്രം, കാശിവിശ്വേശ്വര ക്ഷേത്രം എന്നിവയാണ് മറ്റു പ്രധാന ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളെപ്പോലെതന്നെ മനംകവരുന്നതാണ് ഇവിടത്തെ പ്രകൃതിഭംഗിയും. മഗഡി പക്ഷിസങ്കേതം പ്രകൃതിസ്‌നേഹികളുടെ പ്രധാന കേന്ദ്രമാണ്. ഗഡാഗ് നഗരത്തില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരമുണ്ട് ഈ പക്ഷിസങ്കേതത്തിലേയ്ക്ക്.

മറ്റൊരു ആകര്‍ഷണം ഭദ്രവതി അണക്കെട്ടാണ്. ഭദ്രവതി നദിയില്‍ പണിതിരിക്കുന്ന ഈ അണക്കെട്ട് ഭദ്രവതിയെന്ന കൊച്ചു നഗരത്തില്‍ നിന്നും വളരെ അടുത്താണ്. ഏറെ സഞ്ചാരികളെത്തുന്ന ഇടമാണ് ഭദ്രവതി അണക്കെട്ട്. 194 അടി ഉയരമുള്ള ഈ അണ കര്‍ണാടക സ്‌റ്റേറ്റ് ചീഫ് എന്‍ജിനീയര്‍ എം വിശ്വേശ്വരയ്യയുടെ മേല്‍നോട്ടത്തിലാണ് പണികഴിപ്പിച്ചത്. ഗഡാഗിലെയും പരിസരപ്രദേശങ്ങളിലെയും ജലവിതരണത്തിനുള്ള പ്രധാന ഉപാധിയാണ് ഭദ്രവതി അണക്കെട്ട്. അണയുടെ അടുത്തുനിന്നും നോക്കിയാല്‍ കാണുന്ന ചെറു വനങ്ങളും കുന്നുകളും ഒരുക്കുന്ന കാഴ്ചയും മനോഹരമാണ്.  ലക്കവല്ലി ഗ്രാമത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ അണയ്ക്ക് ലക്കവല്ലി ഡാം എന്നും പേരുണ്ട്.

ഗഡാഗ് പ്രശസ്തമാക്കുന്നത്

ഗഡാഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗഡാഗ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഗഡാഗ്

 • റോഡ് മാര്‍ഗം
  കര്‍ണാടകയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകളുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. മിതമായ നിരക്കില്‍ സുഖപ്രദമായ യാത്രയൊരുക്കുന്ന ബസ് മാര്‍ഗമാണ് കൂടുതല്‍ യാത്രക്കാരും ഇവിടെയെത്തുന്നത്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഗഡാഗ് ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. താരതമ്യേന ചെറിയ സ്റ്റേഷനാണിത്. ഇവിടുന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഗഡാഗ് നഗരമായി. ഹോസ്‌പേട്ട് വഴി ഹുബ്ലിക്കും ഗുണ്ടക്കലിനുമിടയിലോടുന്ന വണ്ടികളെല്ലാം ഈ സ്‌റ്റേഷനില്‍ നിര്‍ത്തും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഹുബ്ലി വിമാനത്താവളമാണ് തൊട്ടടുത്തുള്ളത്. ഹുബ്ലിയില്‍ വിമാനമിറങ്ങിയാല്‍ 64 കിലോമീറ്റര്‍ സഞ്ചരിച്ച് ഗഡാഗിലെത്താം. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നാണെങ്കില്‍ 414 കി.മി ദൂരമുണ്ട് ഗഡാഗിലേയ്ക്ക്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Sep,Sun
Return On
26 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Sep,Sun
Check Out
26 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Sep,Sun
Return On
26 Sep,Mon