Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » കാലാവസ്ഥ

ഗഡാഗ് കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന ചൂടില്‍ ഗഡാഗ് സന്ദര്‍ശനം അത്ര സുഖകരമാവില്ല. 27 ഡിഗ്രി സെല്‍ഷ്യസാണ് വേനലില്‍ ഇവിടെ കുറഞ്ഞ താപനില.

മഴക്കാലം

മഴക്കാലത്ത് ശക്തമായ മഴ ലഭിയ്ക്കുന്ന സ്ഥലമാണ് ഗഡാഗ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെയാണ് സാധാരണ ഇവിടെ മഴയുണ്ടാകാറുള്ളത്. ഒക്ടോബറിലും ചെറിയ തോതില്‍ മഴയുണ്ടാകാറുണ്ട്. മഴക്കാലത്ത് ഗഡാഗ് സന്ദര്‍ശനം ഒഴികാക്കുന്നതാണ് നല്ലത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗഡാഗ് സന്ദര്‍ശനത്തിന് പറ്റിയ സമയം. തണുത്ത, യാത്രചെയ്യാന്‍ അനുയോജ്യമായ അന്തരീക്ഷമായിരിക്കും ശൈത്യകാലത്ത് ഗഡാഗില്‍. പകല്‍സമയത്ത് കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസ് അടയാളപ്പെടുത്തുമ്പോള്‍ രാത്രിയില്‍ അത് 18 ഡിഗ്രിയിലേക്ക് കുറയുന്നു.