Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാലിബോര്‍ » കാലാവസ്ഥ

ഗാലിബോര്‍ കാലാവസ്ഥ

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ തുടങ്ങി മെയ് മാസം പകുതി വരെയും ഗാലിബോര്‍ സന്ദര്‍ശനത്തിനും ചൂണ്ടയിടാനും അനുയോജ്യമായ സമയമാണ്. നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ ഓഫ് സൈറ്റ്, ഔട്ട് ഡോര്‍ ആക്ടിവിറ്റീസിനായി ഗാലിബോറിലെത്തുന്നു. ട്രെയിനിംഗ് ക്യാംപ് പോലുള്ള കാര്യങ്ങള്‍ക്കായും നിരവധി പേര്‍ ഇവിടെത്തുന്നു. കനകപുര സംഗം റോഡിലൂടെ രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗാലിബോറില്‍ എത്തിച്ചേരാം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് ഇവിടെ. 40 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. വേനല്‍ക്കാലത്തും ഇവിടെ സഞ്ചാരികളെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ഗാലിബോര്‍ യാത്രയ്ക്ക് യോജിച്ച സമയം. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക.