ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള നാളുകളില്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഗാന്ധിധാം എന്ന പ്രദേശം ഉണ്ടായിവരുന്നത്. ഗാന്ധിജിയുടെ ആവശ്യപ്രകാരം കച്ച് മഹാരാജാവായിരുന്ന മഹാറാവു ശ്രീ വിജയരാജ് ഖെംഗാര്ജി ജഡേജ 1500 ഹെക്ടര്‍ ഭൂമി ഇവര്‍ക്കായി നല്‍കുകയായിരുന്നു. ഇവരുടെ പാലനത്തിനായി അന്ന് മുന്‍കൈയ്യെടുത്തത് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ഭായി പ്രതാപ് ദൈല്ദാസ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ലിന്ധു റീസെറ്റില്‍മെന്റ് കോര്പറേഷന് ലിമിറ്റഡിന്റെ ശ്രമഫലമായി ഗാന്ധിധാം എന്ന നഗരം യാഥാര്‍ത്ഥ്യമാകുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സ്പെഷല്‍ ഇക്കണോമിക് സോണായ ഖാണ്ഡ്ല ഗാന്ധിധാമില്‍ നിന്നാണ്. ഖാണ്ഡ്ലയുടെ സ്വാധീനം ഗാന്ധിധാമിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മനോഹരമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സ്പെഷല്‍ ഇക്കണോമിക് സോണായ ഖാണ്ഡ്ല. ബര്ദേശ്വര് ക്ഷേത്രമാണ് ഗാന്ധിധാമിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രം. ചന്ദ്രപ്രഭുജിയാണ് പ്രശസ്തമായ ഈ ജൈനക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.
അക്ഷര്‍ധാം, പൂര്‍ണേശ്വര്‍ എന്നീ ക്ഷേത്രങ്ങളും ഗാന്ധിധാമിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ഗാന്ധിധാമില്‍, ശൈത്യകാലമാണ് ഇവിടെ സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യമായത്.