ഇന്ദ്രോദ നാച്വര്‍ പാര്‍ക്ക് എന്നും ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക് അറിയപ്പെടുന്നു. സബര്‍മതീ നദിയുടെ തീരത്തായി ഏകദേശം 400 ഹെക്ടര്‍ സ്ഥലത്തായി പരന്നുകിടക്കുന്നു വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇന്ദ്രോദ ദിനോസര്‍ ആന്‍...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ഗുജറാത്ത് സര്‍ക്കാര്‍ പണികഴിപ്പിച്ചതാണ് മഹാത്മാ മന്ദിര്‍. മനോഹരമായ ഒരു കണ്വെന്ഷന് സെന്ററും ഇതോടനുബന്ധിച്ചുണ്ട്. ഏകദേശം 5000ല്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഇത്....
ഗാന്ധിനഗര്‍ സെക്ടര്‍ 9 ലാണ് സരിത ഉദ്യാനം സ്ഥിതിചെയ്യുന്നത്. ഗുജറാത്തിലെ പ്രശസ്തമായ പിക്നിക് സ്പോട്ടുകൂടിയാണ് സരിത ഉദ്യാനം. വര്‍ഷം മുഴുവനും ഇവിടെ സഞ്ചരിക്കാന്‍ യോഗ്യമാണ്.
ഗുജറാത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ ക്ഷേത്രങ്ങളിലൊന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ശില്‍പചാതുര്യത്തിന്റേയും ഭക്തിയുടെയും പ്രദര്‍ശനത്തിന്റെയും മിശ്രിതമാണ് മനോഹരമായ ക്ഷേത്രം. സ്വാമി നാരായണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗാന്ധിനഗറിലെത്തുന്ന...
ഗാന്ധിനഗറില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ പേതാപൂറിലാണ് ക്രാഫ്റ്റ്സ്മാന്‍ വില്ലേജ്. സബര്‍മതീ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ബന്ദിനി സാരികള്‍ക്ക് പ്രശസ്തമാണ്. മനോഹരമായ ബന്ദിനി സാരികള്‍ സിംഗപ്പൂരടക്കമുള്ള...
ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുജറാത്തിയില്‍ ആദലാജ് വാവ് എന്ന് വിളിക്കപ്പെടുന്ന ആദലാജ് സ്റ്റെപ് വെല്‍. ഗാന്ധിനഗറില്‍ നിന്നും ദേശീയ പാതയില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആദലാജ് സ്റ്റെപ് വെല്ലിലെത്താം. 1499...
ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ശ്യാമള്ജി ദേവാലയം സ്ഥിതിചെയ്യുന്നത്. സാക്ഷി ഗോപാല്‍ അഥവാ ഗദാധരനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗോവിഗ്രഹങ്ങളും ഇവിടെ ആരാധിക്കപ്പെടുന്നു. വൈഷ്ണവരുടെ വിശ്വാസപ്രകാരം ഇന്ത്യയിലെ 154 പുണ്യകേന്ദ്രങ്ങളില്‍ ഒന്നാണിത്.