ഗഞ്ചം ജില്ലയുടെ ആസ്ഥാനമായ ഛത്തര്‍പൂറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഈ കടല്‍ത്തീരം. സഞ്ചാരികളെ ഊര്‍ജസ്വലരാക്കുകയും ഉന്‍മേഷം പടര്‍ത്തുകയും ചെയ്യുന്ന കാലാവസ്ഥയാണ് ഈ ബീച്ചിനെ വേറിട്ടതാക്കുന്നത്. കടലില്‍ ഒരു കുളിക്ക് ശേഷം തീരത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന മന്ദാര വൃക്ഷങ്ങളുടെ തണലില്‍ വിശ്രമിക്കാം.
സൂര്യവെളിച്ചത്തില്‍ ബ്രൗണ്‍ നിറത്തില്‍ തിളങ്ങുന്ന തീരത്തിന്‍െറ മനോഹാരിത വര്‍ണനാതീതമാണ്. പഞ്ചാരമണല്‍ തീരത്തേക്ക് തള്ളിക്കയറുന്ന നീലക്കടലും വിശ്രമം കൊതിച്ച് വരുന്നവന് മാസ്മരികമായ അനുഭൂതിയാണ് പകരുന്നത്. സൂര്യ സ്നാനവും സര്‍ഫിംഗുമാണ് ഇവിടെയെത്തുന്നവരുടെ ഇഷ്ട വിനോദങ്ങള്‍.
പകലിന് അന്ത്യം കുറിച്ച് കടലിന്‍ അഗാധതയില്‍ സൂര്യന്‍ മുങ്ങിത്താഴുന്നതും ചന്ദ്രന്‍ ഉദിച്ച് വരുന്നതുമായ കാഴ്ചക്ക് പകരം വെക്കാന്‍ ഒന്നുമില്ല. സാന്‍ഡ് മിനറല്‍ പ്രൊജക്ട് ഇവിടെയത്തെുന്നവര്‍ ഒരിക്കലും കാണാതെ വിടരുത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് അര്യപ്പള്ളി സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം.



Click it and Unblock the Notifications