ബെഹ്റാംപൂറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് ഗിരിസോല. ആന്ധ്രാപ്രദേശില്‍ നിന്ന് ഒഡീഷയിലേക്കുള്ള പ്രവേശന കവാടമായ ഇവിടം നഗരത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് പ്രകൃതിയൊരുക്കുന്ന ശാന്തതയില്‍ വിശ്രമിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും മറ്റുമായി റോഡരികില്‍ ടൂറിസ്റ്റ് കോംപ്ളെക്സും ഉണ്ട്. പതിസോനേപൂര്‍ ബീച്ചും ഭൈരബീ ക്ഷേത്രവും ഗിരിസോലക്ക് സമീപമാണ്.
സോനെപൂരിനെ കടലില്‍ നിന്ന് വേര്‍തിരിക്കുന്ന ബഹുദ നദീതീരത്താണ് പതി സോനെപൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഗിരിസോലയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഭൈരബീ ക്ഷേരതത്തില്‍ പ്രധാനമായും മല്‍സ്യത്തൊഴിലാളികളാണ് ദര്‍ശനം നടത്താറ്. ഇവര്‍ കടലില്‍ പോകുന്നതിന് മുമ്പ് അപകടങ്ങളൊഴിവാക്കാന്‍ ഇവിടെ ദര്‍ശനം നടത്തിയാണ് പോകാറ്.
ശക്തിപീഠങ്ങളിലൊന്നായി കരുതപ്പെടുന്ന ദൂരദിക്കുകളില്‍ നിന്നുള്ള വിശ്വാസികള്‍ വരെ തീര്‍ഥാടനത്തിന് എത്താറുണ്ട്. ഐതിഹ്യങ്ങളുറങ്ങുന്ന ക്ഷേത്രവും മനോഹരമായ കടല്‍ത്തീരവും നഗരതിരക്കുകളില്‍ നിന്ന് അകന്നുള്ള അന്തരീക്ഷവും ഗിരിസോലയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.



Click it and Unblock the Notifications