ദിവസം മുഴുവന്‍ വീശുന്ന തണുത്ത കാറ്റ് ശീതകാലത്ത് ഗഞ്ചമില്‍ എത്തുന്നവര്‍ക്ക് വേറിട്ട അനുഭവമാകും നല്‍കുക. ഈ സമയം വനമേഖലയില്‍ കറങ്ങാനും ബീച്ചുകളില്‍ സമയം ചെലവിടാനും നിരവധി സഞ്ചാരികളാണ് എത്താറ്.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഉയര്‍ന്ന താപനിലക്കൊപ്പം ഈര്‍പ്പമുള്ള അന്തരീക്ഷവുമാണ് ഇവിടെ അനുഭവപ്പെടാറ്. തീരപ്രദേശമായതിനാല്‍ വേനലില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവ് കൂടുതലായിരിക്കും. കടുത്ത ചൂട് പുറത്ത് നിന്നത്തെുന്നവര്‍ക്ക് താങ്ങാനാകില്ല എന്നതിനാല്‍ ഈ സമയം യാത്ര ഒഴിവാക്കുന്നതാകും നല്ലത്.
ജൂണ്‍ രണ്ടാം വാരം മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അനുഭവപ്പെടാറ്. മഴയുടെ വരവോടെ അന്തരീക്ഷം സൗമ്യമാകും. 70 ശതമാനം മഴയാണ് ഇവിടെ ലഭിക്കാറ്. ചൂടില്‍ നിന്ന് ആശ്വാസം നല്‍കുമെങ്കിലും ഇടക്കിടെ പെയ്യുന്ന മഴ രസംകൊല്ലിയാകും.
ഒക്ടോബര്‍ അവസാനത്തോടെയാണ് ഇവിടെ തണുപ്പുകാലം തുടങ്ങുക. ഡിസംബറില്‍ താപനില മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഫെബ്രുവരി അവസാനം വരെ തണുപ്പുകാലത്തിന്‍െറ സുഖമുള്ള കാലാവസ്ഥ നിലനില്‍ക്കും. അതുകൊണ്ട് തനെന ഈ സമയം ധാരാളം സഞ്ചാരികളും എത്താറുണ്ട്.