Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗയ » കാലാവസ്ഥ

ഗയ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഗയ യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം. പുണ്യ നഗരംചുറ്റിക്കാണാന്‍ പറ്റിയ കാലാവസ്ഥയാണ് ഈ സമയങ്ങളില്‍. അതേസമയം, ക്ഷേത്ര സന്ദര്‍ശനം മാത്രം ഉദ്ദേശിച്ചുള്ള ചെറിയ യാത്രയാണെങ്കില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയവും നല്ലതാണ് .

വേനല്‍ക്കാലം

ഉഷ്ണമേഖലാ പ്രദേശമായതുകൊണ്ട് തന്നെ ഗയയില്‍ വേനല്‍ക്കാലത്ത് കനത്ത ചൂട് അനുഭവപ്പെടാറുണ്ട്. വേനലില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ താപനില ഉയരാറുണ്ട്. വേനലില്‍ ഗയ സന്ദര്‍ശിക്കാനെത്തുന്നവര്‍ ചൂട് അനുഭവപ്പെടാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ഗയയിലെ മഴക്കാലം.കനത്ത മഴ തന്നെയാണ് ഇക്കാലത്ത് ഗയയില്‍ അനുഭവപ്പെടുന്നത്. മഴക്കാലം ഗയ സന്ദര്‍ശനത്തിന് ഒട്ടും യോജിക്കാത്ത കാലമാണ്.

ശീതകാലം

ഒക്ടോബറില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന മഞ്ഞുകാലമാണ് ഗയ സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ച സമയം. ഇതില്‍ത്തന്നെ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് ഈയിടങ്ങളിലെ കാലാവസ്ഥ സന്ദര്‍ശകര്‍ക്ക് ഏറെ യോജിച്ചതാണ്. ഇക്കാലത്ത് നടത്തുന്ന യാത്രകളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളിപ്പുതപ്പുകള്‍ കരുതണമെന്ന് മാത്രം.