ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം എന്ന നിലയിലാണ് ഗയ എന്ന തീര്‍ത്ഥാടനഭൂമി പ്രസിദ്ധമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ബീഹാറിലെ ഈ പുണ്യഭൂമി ഇന്ത്യയിലെ പ്രധാന ബുദ്ധതീര്‍ത്ഥാടനകേന്ദ്രമാണ്. പാറ്റ്നയ്ക്ക് 100 കിലോമീറ്റര്‍ തെക്കുള്ള ഈ ക്ഷേത്ര നഗരം മുന്‍പ് മഗദയുടെ ഭാഗമായിരുന്നു. വിശുദ്ധഭൂമി എന്ന നിലയില്‍ സകല മതസ്ഥരും ഗയ സന്ദര്‍ശിക്കാറുണ്ട്.
പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാല്‍ ചുറ്റപ്പെട്ടാണ് ഗയയുടെ കിടപ്പ്. മംഗള ഗൌരി, ശൃംഗസ്ഥാന് റാം ശില, ബ്രഹ്മയോനി തുടങ്ങി ചെറുകുന്നുകളാണ് ഗയയുടെ മൂന്നു ഭാഗത്തും. അതേസമയം പടിഞ്ഞാറ് ഫാല്‍ഗു നദിയൊഴുകുന്നു. ഗയയുടെ വടക്കു ഭാഗം ജോഹന്നാബാദ് ജില്ലയിലും തെക്കുഭാഗം ജാര്‍ഖണ്ഡിലെ ചാത്ര ജില്ലയിലുമാണ്. അതേസമയം, കിഴക്ക് നവാഡ ജില്ലയിലും പടിഞ്ഞാറ് ഔറംഗാബാദ് ജില്ലയിലുമാണ്.
വിനോദകേന്ദ്രങ്ങള്‍
തീര്‍ത്ഥാടകരെ മയക്കുന്ന കാഴ്ച്ചകളാണ് ഗയയില്‍ മുഴുവനുമുള്ളത്. ഈ സ്ഥലത്തിന്റെ പ്രസന്നതയും അത് നല്കുന്ന സമാധാനവും ഏത് തീര്‍ത്ഥാടകനും മനസ്സുകൊണ്ടാഗ്രഹിക്കുന്നതാണ്. ബുദ്ധഭഗവാന് ബോധോദയമുണ്ടായ മഹാബോധി തന്നെയാണ് ഗയയുടെ ഹൃദയവും ആത്മാവും. മഹാബോധ്യക്ക് കീഴെയുള്ള ബുദ്ധവിഗ്രഹത്തിന്റെ കാല്ച്ചുവട്ടില് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സന്യാസിമാര്‍ ധ്യാനനിരതരായി ഇരിക്കുന്നത് കാണാം.
മലനിരകളും ഗുഹകളുമാണ് ഗയയിലെ മറ്റ് പ്രധാന കാഴ്ച്ചകള്‍. യോനി, റാംശില, പ്രതിശില തുടങ്ങി കുന്നുകളും ഡിയോ ബരാബര്‍ പവപുരി തുടങ്ങി ഗുഹകളും ഗയയെ കൂടുതല്‍ സുന്ദരിയാക്കുന്നു.
മലനിരകളും ക്ഷേത്രങ്ങളും പുണ്യനദിയായ ഫാല്‍ഗുവിന്റെ തീരത്താണ്.ആത്മീയത ആസ്വദിക്കാനെത്തുന്നവര്‍ ഗയയിലെഒരു സ്ഥലവും വിട്ടുകളയേണ്ടതില്ല. ജുമാ മസ്ജിദ്,മാന്‍ഗ ഗൌരി മന്ദിര്‍, വിഷ്ണുപദ് ക്ഷേത്രം തുടങ്ങിയിടങ്ങളിലെ വാസ്തുവിദ്യകള്‍ ഗയ ടൂറിസത്തില്‍ എടുത്തുപറയേണ്ടതാണ്.
ഗയയുടെ മറ്റൊരു പ്രത്യേകത വത്യസ്തവും രുചകരവുമായ ഭക്ഷണം തന്നെ. പരമ്പരാഗത ബീഹാറി വിഭവങ്ങളായ ലിറ്റി ചോക്കാ, ലിറ്റി , പിത്താ, പ്വാ, മറുവാ കാ റൊട്ടി, സട്ടു കാ റൊട്ടി തുടങ്ങിയവ ഗയയിലെത്തുന്ന തീര്‍ത്ഥാടകരുടെ ഇഷ്ടരുചികളാണ്. ഇതു കൂടാതെ മധുര പലഹാരങ്ങള്‍ക്കും ഗയ പ്രസിദ്ധം തന്നെ.
ടില്കുട്ട്, കേസരിയാ പേട, രമണ, ടെക്കാരി റോഡിലെ അന്‍സാര എന്നിവയാണ് പ്രധാന മധുരപലഹാരങ്ങള്‍.
വൈശാഖ മാസത്തിലെ പൌര്‍ണ്ണമി ദിവസത്തില്‍ ആഘോഷിക്കുന്ന ബുദ്ധജയന്തിയും പിത്രപക്ഷമേളയുമാണ് ഗയയിലെ പ്രധാന ആഘോഷങ്ങള്‍. ബുദ്ധന് ആദ്യബലിയര്പ്പിച്ച ദിവസത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് പിത്രപക്ഷമേള.
തീര്‍ത്ഥാടകര്‍ക്ക് വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡുമാര്‍ഗ്ഗമോ ഗയയിലെത്താം. നവംബറിനും ഫെബ്രുവരിയിക്കും ഇടയിലാണ് ഗയ യാത്രയ്ക്ക് യോജിച്ച സമയം. ഈ കാലങ്ങളില്‍ പൊതുവേ മിതമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. മറ്റു സമയങ്ങളില്‍ കനത്ത മഴയും കൊടും ചൂടുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ജെ ബി റോഡാണ് ഗയയിലെ പ്രധാന കച്ചവടകേന്ദ്രം. സ്വദേശി വസ്ത്രാലയ,കലാമന്ദിര്‍, പ്ലാസ, ഗാനി മാര്‍ക്കറ്റ് തുടങ്ങി വിവിധ ഷോപ്പിഗ് കേന്ദ്രങ്ങള്‍ ഈ റോഡിലുണ്ട്.