Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗിര്‍ ദേശീയോദ്യാനം

കാട്ടിലെ രാജാക്കന്മാരെ കാണാന്‍ ഗിര്‍ വനത്തിലേയ്ക്ക്

22

ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസതന്നെയാണ്. ഗുജറാത്തിലെ ഗിര്‍നര്‍ ഹില്‍സ്  സന്ദര്‍ശിക്കുന്നവര്‍ക്ക് ഗിര്‍ ദേശീയോദ്യാനം കൂടി കാണേണ്ടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ്  ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയ്ക്കു പുറത്ത് സിംഹങ്ങളെ സ്വാഭാവിക ചുറ്റുപാടില്‍ കാണാന്‍ കഴിയുന്ന ഏക വനപ്രദേശമാണ് ഗിര്‍വനം.

1975ല്‍ ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഊ ഉദ്യാനം രൂപീകരിച്ചത്. ജുനഗഡിലെ  നവാബായിരുന്നു ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങള്‍ നടത്തിയത്. 2005ല കണക്കുകള്‍ പ്രകാരം ഇവിടെ 359 സിംഹങ്ങളാണുള്ളത്.

ഒരു സംരക്ഷിതവനമേഖലയും ഒരു വന്യജീവിസങ്കേതവുമാണ് ഗിര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗം. വളരെ വൈവിധ്യമുള്ള വനമാണിത്. എല്ലാകാലത്തും ഇടമുറിയാതെയൊഴുകുന്ന ഹിരണ്‍, ഗോദാവരി, റാവല്‍, മച്ചുന്ദ്രി, ദത്താദ്രി, ശേത്രുന്‍ജി, ഷിന്‍ഡോഗ എന്നീ നദികളാണ് ഈ വനത്തെ ജൈവവൈവിധ്യങ്ങളുടെ കലവറയായി നിലനിര്‍ത്തുന്നത്. സിംഹങ്ങള്‍ക്കു പുറമേ കാട്ടുപൂച്ച, പുള്ളിപ്പുലി, കരടി, മൂര്‍ഖന്‍, കീരി തുടങ്ങിയ ജീവികളെല്ലാമുണ്ട് ഈ വനത്തില്‍. വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന മോണിറ്റര്‍ ലിസാര്‍ഡ്, മാര്‍ഷ് ക്രൊക്കോഡൈല്‍, നക്ഷത്ര ആമകള്‍ എന്നിവയെല്ലാം ഈ വനത്തിലുണ്ട്.

ഏഷ്യന്‍ സിംഹങ്ങളുടെ വംശവര്‍ദ്ധനവ് നടത്താനായുള്ള ബ്രീഡങ് പ്രോഗ്രാമുകളും മറ്റും ഇവിടെ നടന്നുവരുന്നുണ്ട്. വരണ്ട ഇലപൊഴിയും വനവും മുള്‍ച്ചെടികളും ചേര്‍ന്ന് ഭൂപ്രകൃതിയാണ് ഗിര്‍ വനത്തിലേത്. തേക്ക് , ധാക്, സലായ് തുടങ്ങി പലതരം വൃക്ഷങ്ങളും ഇവിടെയുണ്ട്.  

ഗിര്‍ ദേശീയോദ്യാനം പ്രശസ്തമാക്കുന്നത്

ഗിര്‍ ദേശീയോദ്യാനം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗിര്‍ ദേശീയോദ്യാനം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗിര്‍ ദേശീയോദ്യാനം

  • റോഡ് മാര്‍ഗം
    60 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ജുനഗഡില്‍ നിന്നും ബസിലോ ടാക്‌സിയിലോ ദേശീയോദ്യാനത്തിലേയ്ക്ക് പോകാം. രാജസ്ഥാന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ജുനഗഡില്‍ എത്തുക എളുപ്പമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജുനഗഡാണ് ദേശീയോദ്യാനത്തിന് അടുത്തുള്ള നഗരം, ഇവിടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ജുനഗഡില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ ദേശീയോദ്യാനത്തിലേയ്ക്ക് ബസിലോ ടാക്‌സിയിലോ യാത്രചെയ്യാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    90 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കെശോദ് വിമാനത്താവളമാണ് ഗിര്‍ ദേശീയോദ്യാനത്തിന് അടുത്തുള്ളത്. അടുത്തുള്ള മറ്റൊരു വിമാനത്താവളം ഡിയുവിലാണ്. ഇവിടേയ്ക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. രണ്ട് വിമാനത്താവളങ്ങലിലേയ്ക്കും മുംബൈയില്‍ നിന്നും സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed