Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോകര്‍ണം » കാലാവസ്ഥ

ഗോകര്‍ണം കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Gokarna, Bangladesh 33 ℃ Partly cloudy
കാറ്റ്: 14 from the SW ഈര്‍പ്പം: 60% മര്‍ദ്ദം: 1005 mb മേഘാവൃതം: 5%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 28 ℃ 83 ℉ 43 ℃110 ℉
Tuesday 07 May 29 ℃ 85 ℉ 45 ℃112 ℉
Wednesday 08 May 29 ℃ 83 ℉ 46 ℃114 ℉
Thursday 09 May 29 ℃ 84 ℉ 47 ℃116 ℉
Friday 10 May 29 ℃ 83 ℉ 46 ℃114 ℉

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് ചൂട് അനുഭവപ്പെടും. പകല്‍ സമയത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ ഇത് കുറയുകയും ചെയ്യും. വേനല്‍ക്കാലത്ത് ഗോകര്‍ണയാത്ര ഒഴിവാക്കുന്നതായിരിക്കും ഒരുകണക്കിന് നല്ലത്. വെയിലില്‍ കടല്‍ത്തീരങ്ങള്‍ ആസ്വദിക്കുക അത്ര എളുപ്പമല്ല എന്നതുതന്നെ കാരണം.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മഴക്കാലമാണ്. ഗോകര്‍ണത്ത് ഇക്കാലത്ത് മോശമില്ലാത്ത രീതിയില്‍ മഴപെയ്യും. മഴക്കാലത്തെ ബീച്ച് അനുഭവം വ്യത്യസ്തമാണ്. എന്നാല്‍ കടലില്‍ നീന്തുക, കളിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ മഴക്കാലത്ത് അത്ര സുരക്ഷിതമല്ല. കാറ്റും കോളും കാരണം കടലിന്റെ സ്വഭാവത്തില്‍ പൊടുന്നനെ മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പൊതുവേ മഴക്കാലത്ത് അധികമാളുകള്‍ ഇവിടെയെത്താറില്ല.

ശീതകാലം

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള തണുപ്പുകാലമാണ് ഗോകര്‍ണം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. ഈ സമയത്ത് കടല്‍ത്തീരങ്ങളിലെ കാലാസ്ഥ സുഖകരമായിരിക്കും. പകല്‍ സമയം അന്തരീക്ഷതാപം 32 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രികാലത്ത് 14 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് ഉണ്ടാകാറുള്ളത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഗോകര്‍ണയാത്രയ്ക്ക് പറ്റിയത്.