Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോപാല്‍പൂര്‍ » കാലാവസ്ഥ

ഗോപാല്‍പൂര്‍ കാലാവസ്ഥ

പ്രസന്നവും മിതവുമായ കാലാവസ്ഥയാല്‍ അനുഗ്രഹീതമാണ് ഗോപാല്‍പൂര്‍. അതിനാല്‍ തന്നെ വര്‍ഷം മുഴുവനും സഞ്ചാരികള്‍ക്ക് ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാനാവും. ചെലവ് കുറഞ്ഞവയും, ലക്ഷ്വറിയുമായ നിരവധി ഹോട്ടലുകള്‍ ഗോപാല്‍പൂരിലുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് അനുഭവപ്പെടുന്ന ചൂട്. സായാഹ്നങ്ങളില്‍ അന്തരീക്ഷം തെളിഞ്ഞ് മനോഹരമായി കാണപ്പെടുന്നു. ഇളം കാറ്റ് ആ ഭംഗിക്ക് ആസ്വാദ്യത കൂട്ടും. വേനല്‍ക്കാലത്തെ സായാഹ്നങ്ങള്‍ നഗരവും, ബീച്ചുകളും സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്.

മഴക്കാലം

ഗോപാല്‍പൂരിലെ മഴക്കാലം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. ഇക്കാലത്ത് കടല്‍ പ്രക്ഷുബ്ധമാകും. അതിനാല്‍ തന്നെ ജൂണ്‍, ജൂലൈ, സെപ്തംബര്‍ മാസങ്ങള്‍ സന്ദര്‍ശനത്തിന് യോജിച്ചതല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍‌ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 16 ഡിഗ്രി സെല്‍ഷ്യസിനും, 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഈ കാലം ബീച്ച് സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ശൈത്യകാലത്ത് അന്തരീക്ഷം തെളിഞ്ഞതും, തണുപ്പാര്‍ന്നതുമാണ്. രാത്രികളിലും ഡിസംബര്‍ മുതല്‍ ജനുവരി വരെ സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടും.