Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോരഖ്പൂര്‍ » കാലാവസ്ഥ

ഗോരഖ്പൂര്‍ കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഗോരഖ്പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യസമയം. ഇക്കാലത്ത് ഇവിടെ പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ഫെബ്രുവരി കഴിയുന്നതോടെ ചൂട് കൂടാന്‍ തുടങ്ങും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍. ചൂട് ഏറ്റവും കൂടുന്നത് മെയ് മാസത്തിലാണ്. വേനല്‍ക്കാലത്ത് ഇവിടുത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗോരഖ്പൂരിലെ മഴക്കാലം. ഓഗസ്റ്റിലാണ് ഏറ്റവും നന്നായി മഴ പെയ്യുന്നത്. ഇക്കാലത്ത് ഇവിടുത്തെ അന്തരീക്ഷത്തില്‍ ജലാംസം കൂടുതലയാരിക്കും. മഴക്കാലത്ത് ഗോരഖ്പൂരിന് മൂടിക്കെട്ടിയ മുഖമാണ് കനത്തമഴയും ഉണ്ടാകാറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ഇവിടുത്തെ ശീതകാലം. ഇക്കാലത്ത് മിനിമം താപനില പലപ്പോഴും 9ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കൂടിയ താപനില മിക്കപ്പോഴും 25 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉണ്ടാകാറുള്ളത്.