Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ് - എല്ലാം തികഞ്ഞ സ്ഥലം

54

ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1927 ല്‍ ബ്രിട്ടീഷുകാരാണ് ഈ സ്ഥലം കണ്ടെത്തിയത്. ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം 'പുഷ്പങ്ങളുടെ മൈതാനം' എന്നാണ്. സംഹാരത്തിന്‍റെ ദേവനായ ശിവന്‍റെ ഭാര്യ ഗൗരിയുടെ പേരില്‍ ഗൗരിമാര്‍ഗ്ഗ് എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കാശ്മീരിലെ രാജാവായിരുന്ന യൂസഫ് ഷാ ചാക്ക്  ഈ പ്രദേശത്തെ പുല്‍മേടുകളും, സ്വഛസുന്ദരമായ ഭംഗിയും, മനോഹാരിതയും കണ്ട് ആകൃഷ്ടനായാണ് ഈ സ്ഥലത്തിന് ഗുല്‍മാര്‍ഗ് എന്ന് പേരിട്ടത്.

അഫ്രാവത് പര്‍വ്വതത്തിലെ മഞ്ഞുപുതഞ്ഞ ശിഖരങ്ങളില്‍ നിന്ന് ഉറവെടുക്കുന്ന നിങ്കില്‍ നല്ല എന്ന അരുവി സന്ദര്‍ശകര്‍ കണ്ടിരിക്കേണ്ട ഒരിടമാണ്. പര്‍വ്വതത്തില്‍ നിന്ന് ഒഴുകിയിറങ്ങുന്ന അരുവി സോപോറിനടുത്ത് വെച്ച് ഝലം നദിയില്‍ ചേരുന്നു. സന്ദര്‍ശകര്‍ക്ക് ഖിലാന്‍മാര്‍ഗിലെ പാലത്തിലൂടെ ഈ അരുവിക്ക് കുറുകെ കടക്കാം. ഇവിടം പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ടൂറിസ്റ്റുകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ് 'ഔട്ടര്‍ സര്‍ക്കിള്‍ വാക്ക്'. ഈ യാത്രയില്‍ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം ലോകത്തിലെ നാലാമത്തെ വലിയ പര്‍വ്വതമായ നംഗ പര്‍വ്വതവും കാണാം. 8500 മീറ്ററാണ് ഈ പര്‍വ്വതത്തിന്‍റെ ഉയരം.

പ്രസന്നമായ കാലാവസ്ഥ, മനോഹരമായ ഭൂപ്രകൃതി, പുഷ്പങ്ങളുടെ അപൂര്‍വ്വ കാഴ്ചകള്‍, ഇടതൂര്‍ന്ന പൈന്‍മരക്കാടുകള്‍, ശാന്തസുന്ദരമായ തടാകങ്ങള്‍ തുടങ്ങിയവ ഗുല്‍മാര്‍ഗിനെ ലോകമെങ്ങും പ്രശസ്തമാക്കുന്നു. ഹരിതാഭമായാ ഇവിടുത്തെ ഭൂപ്രകൃതി ഈ പ്രദേശത്തെ ഒരു പിക്നിക് കേന്ദ്രമാക്കി മാറ്റുന്നു. നിങ്കിള്‍ നല്ല, വെരിനാഗ്, ഫിറോസ്പൂര്‍ നല്ല, എന്നിവ ഈ പ്രദേശത്തെ പ്രമുഖ അരുവികളാണ്. കളങ്കരഹിതവും, തെളിമയാര്‍ന്നതുമായ വെരിനാഗിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഏറെ ആളുകള്‍ ഈ അരുവി സന്ദര്‍ശിക്കുന്നു. ബയോസ്ഫിയര്‍ റിസര്‍വ്വും ഗുല്‍മാര്‍ഗിലെ ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രമാണ്.

ഡ്രുങ്ക് എന്ന സ്ഥലം അടുത്താകലത്ത് കണ്ടെത്തിയ ഒന്നാണ്. ഒരു ദിവസത്തേക്കുള്ള പിക്നികിന് അനുയോജ്യമാണ് ഇവിടം. പ്രകൃതി സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല  പുഴയില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കാനും ഇവിടെ സൗകര്യമുണ്ട്. പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമായ ഗുല്‍മാര്‍ഗിലെ മറ്റൊരിടമാണ് ലിയന്‍ മാര്‍ഗ്. പൈന്‍ മരങ്ങളും, കാട്ടുപൂക്കളും സമൃദ്ധമായി വളരുന്ന ഇവിടം കാഴ്ചക്ക് ഏറെ മനോഹരമാണ്.

ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അല്‍പാതര്‍ തടാകം മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ്. ഈ തടാകത്തിന്‍റെ പ്രത്യേകത ജൂണ്‍ മധ്യം വരെ ഇവിടം തണുത്തുറഞ്ഞ് കിടക്കും എന്നതാണ്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ഐസ് കഷ്ണങ്ങള്‍ വേര്‍പെട്ട് തടാകത്തില്‍ ഒഴുകിനടക്കും. തടാകത്തിന് പശ്ചാത്തലൊമൊരുക്കി മഞ്ഞണിഞ്ഞ ഗിരിശ്രംഖങ്ങളുമുണ്ട്.

ഗുല്‍മാര്‍ഗിലെ മറ്റൊരു ആകര്‍ഷണമാണ് ഗൊണ്ടോള റൈഡ് എന്ന കേബിള്‍ കാര്‍ സര്‍വ്വീസ്. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന രണ്ട് യാത്രകള്‍ ഇവിടെ നടത്താം. ഇതിലൊന്ന് ഗുല്‍മാര്‍ഗില്‍ നിന്ന് കോങ്ങ്ദൂരിലേക്കും, രണ്ടാമത്തേത് കോങ്ങ്ദൂരില്‍ നിന്ന് അഫ്രാവതിലേക്കുമാണ്. ഗോണ്ടോളറൈഡിലിരുന്നുള്ള ഹിമാലയന്‍ പര്‍വ്വതനിരകളുടെയും, ഗൊണ്ടോള ഗ്രാമത്തിന്‍റെയും ആകാശകാഴ്ച ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. ഗോണ്ടോള, സമുദ്രനിരപ്പില്‍ നിന്ന് 3099 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. അഫ്രാവത് 39789 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗോണ്ടോള റൈഡ് കാഴ്ചകള്‍ കാണാന്‍ ഏറെ അനുയോജ്യമായ ഒന്നാണ്.

ബാബാ രെഷി ആരാധനാലയം, മീന്‍പിടുത്ത കുളം, ബാനിബാള്‍ നാഗ്, സോനമാര്‍ഗ് എന്നിവ ഗുല്‍മാര്‍ഗിലെ മറ്റ് ചില ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഈ സ്ഥലങ്ങള്‍ ഏകിദിന സന്ദര്‍ശനത്തിന് അനുയോജ്യമായവയാണ്. അമര്‍നാഥ് ഗുഹ സന്ദര്‍ശിക്കുന്നവര്‍ തങ്ങുന്ന സ്ഥലമാണ് സോനമാര്‍ഗ് അഥവാ സ്വര്‍ണ്ണത്തിന്‍റെ മൈതാനം എന്ന സ്ഥലം. ഇതൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവ കൂടാതെ ശ്രീനഗര്‍ -ലേ റോഡില്‍ നിന്ന് ലഡാക്ക്, സോജില എന്നിവിടങ്ങളിലേക്കും എത്തിച്ചേരാം.

ഏത് കാലത്തും സഞ്ചാരികള്‍ക്ക് ഗുല്‍മാര്‍ഗ് സന്ദര്‍ശിക്കാമെങ്കിലും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വിമാനം, റെയില്‍വേ, റോഡ് മാര്‍ഗ്ഗങ്ങളില്‍ ഇവിടെ എത്തിച്ചേരാം.

ഗുല്‍മാര്‍ഗ് പ്രശസ്തമാക്കുന്നത്

ഗുല്‍മാര്‍ഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗുല്‍മാര്‍ഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗുല്‍മാര്‍ഗ്

  • റോഡ് മാര്‍ഗം
    ജമ്മുകാശ്മീരിലെ പ്രധാന നഗരങ്ങളുമായി ഗുല്‍മാര്‍ഗ് മികച്ച റോഡ് സംവിധാനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവിടേക്ക് സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീനഗറിലേക്ക് സ്വന്തം വാഹനത്തിലുമെത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗുല്‍മാര്‍ഗിനടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ ജമ്മുതാവി റെയില്‍വേസ്റ്റേഷനാണ്. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് നേരിട്ട് ട്രെയിന്‍ ലഭിക്കും. മുംബൈ, പൂനെ, ചണ്ഡിഗഡ് തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി ജമ്മുതാവി റെയില്‍വേസ്റ്റേഷന്‍ ബന്ധിപ്പിക്കപ്പട്ടിരിക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    56 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ എയര്‍പോര്‍ട്ടാണ് ഗുല്‍മാര്‍ഗിന് അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് ജീപ്പുകളും, ടാക്സികളും ഗുല്‍മാര്‍ഗിലേക്ക് ലഭിക്കും. മുംബൈ, പൂനെ, ചണ്ഡിഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് ശ്രീനഗറിലേക്ക് സ്ഥിരമായി വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu