Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുല്‍മാര്‍ഗ് » കാലാവസ്ഥ

ഗുല്‍മാര്‍ഗ് കാലാവസ്ഥ

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് ഗുല്‍മാര്‍ഗ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ കാലം. ഇക്കാലത്ത് സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കാണുക മാത്രമല്ല, ശൈത്യകാലത്തെ വിവിധ കായികവിനോദങ്ങളില്‍ പങ്കെടുക്കാനുമാകും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഗുല്‍മാര്‍ഗിലെ വേനല്‍ക്കാലം. തെളിഞ്ഞ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കാണ്. ഗൂല്‍മാര്‍ഗ് സന്ദര്‍ശനത്തിന് അനുയോജ്യമായ കാലമാണിത്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് ഗുല്‍മാര്‍ഗിലെ മഴക്കാലം. മിതമായ മഴയേ ഇവിടെ ലഭിക്കാറുള്ളു. ഇക്കാലത്ത് സന്ദര്‍ശനത്തിന് തുനിയുന്നവര്‍ മഴയെ പ്രതിരോധിക്കാനുള്ള മുന്‍ കരുതലുകള്‍ കൂടി എടുക്കേണ്ടതുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഗുല്‍മാര്‍ഗില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്. ഇക്കാലത്തെ അന്തരീക്ഷ താപനില 2 ഡിഗ്രി സെല്‍ഷ്യസിനും 9 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് കനത്ത മഞ്ഞ് വീഴ്ച ഈ പ്രദേശത്ത് ഉണ്ടാകാറുണ്ട്. 12 മീറ്റര്‍ വരെ മഞ്ഞ് വീഴ്ച ഇവിടെ സംഭവിക്കാറുണ്ട്. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇക്കാലം സന്ദര്‍ശനയോഗ്യമാണ്. മഞ്ഞിലൂടെയുള്ള യാത്രകള്‍ ഇക്കാലത്ത് ആസ്വദിക്കാനാവും.